ഇന്ത്യന്‍ സ്‌കൂള്‍ മലയാള, സംസ്‌കൃത ദിനങ്ങള്‍ ആഘോഷിച്ചു 


.

മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ മലയാളദിനവും സംസ്‌കൃത ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം, സംസ്‌കൃതം വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജഷന്മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷം ബഹ്‌റൈനിലെ പ്രശസ്ത കഥാകാരി മായാ കിരണ്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സ്റ്റാഫ് പ്രതിനിധി ജോണ്‍സന്‍ ദേവസ്സി, പ്രധാനാധ്യാപകര്‍, വകുപ്പു മേധാവികള്‍, ഭാഷാ അധ്യാപകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മലയാള ഭാഷയുമായി ബന്ധപ്പെട്ട തന്റെ ബാല്യകാല അനുഭവങ്ങള്‍ മായാ കിരണ്‍ കുട്ടികളുമായി പങ്കുവെച്ചു. മലയാള ഭാഷാ പഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സംസ്‌കൃതം പോലുള്ള സുഗമമായ ഭാഷ കുട്ടികള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. മലയാള വകുപ്പ് മേധാവി ബിസ്മി ജോമി പരിപാടി ഏകോപിപ്പിച്ചു.

മിഡില്‍ സെക്ഷനിലെയും സീനിയര്‍ സെക്ഷനിലെയും വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. ആരോണ്‍ വിജു സ്വാഗതം പറഞ്ഞു. സംഘഗാനം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, കവിത പാരായണം, സംഘനൃത്തം, സോളോ സോങ് തുടങ്ങിയ പരിപാടികള്‍ ചടങ്ങിന് നിറം പകര്‍ന്നു. ഇന്ത്യന്‍ സ്‌കൂള്‍ മലയാള, സംസ്‌കൃത വകുപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. മീനാക്ഷി മധു ദീപ്തി നന്ദി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സമര്‍പ്പിത പങ്കാളിത്തം, അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമം, മാനേജ്‌മെന്റിന്റെ അകമഴിഞ്ഞ പിന്തുണ എന്നിവ പരിപാടിയെ മികവുറ്റതാക്കി. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ മലയാള, സംസ്‌കൃത വകുപ്പുകള്‍ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സജീവവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം അറിയിച്ചു.



Content Highlights: Indian School


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented