ഇന്ത്യന്‍ ക്ലബ് ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 


ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മനാമ: ഇന്ത്യന്‍ ക്ലബ് സംഘടിപ്പിക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചൊവ്വാഴ്ച തുടങ്ങി. ബഹ്റൈന്‍ ബാഡ്മിന്റണ്‍ ആന്റ് സ്‌ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ടൂര്‍ണമെന്റ് 27 വരെ നീണ്ടുനില്‍ക്കും. 26 രാജ്യങ്ങളില്‍ നിന്നുള്ള 196 താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹ്‌റൈനിലെ ഏറ്റവും വലിയ രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനാണ് ഇന്ത്യന്‍ ക്ലബ് വേദിയൊരുക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബഹ്റൈനിലെ കളിക്കാര്‍ക്ക് പുറമേ, ഇന്ത്യ, ആസ്ട്രേലിയ, അസര്‍ബൈജാന്‍, ഇംഗ്ലണ്ട്, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറ്റലി, സൗദി അറേബ്യ, മാലിദ്വീപ്, മലേഷ്യ, തായ്ലന്‍ഡ്, ശ്രീലങ്ക, ഉക്രയ്ന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ബാഡ്മിന്റണ്‍ താരങ്ങളും ടൂര്‍ണമെങ്കില്‍ പങ്കെടുക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്നുള്ള പുരുഷ ഡബിള്‍സ് താരങ്ങളായ ശ്യാം പ്രസാദ്, എസ്. സുഞ്ജിത്ത് എന്നിവരും പങ്കെടുക്കുന്നുണ്ട്. പുരുഷ, വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. രാവിലെ രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങള്‍ രാത്രി ഒമ്പത് മണി വരെ നീണ്ടുനില്‍ക്കും. ഇന്ത്യന്‍ ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജില്‍ മത്സരങ്ങള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇന്ത്യന്‍ ക്ലബ് റിസപ്ഷനുമായോ (17253157), അല്ലെങ്കില്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ അനില്‍ കുമാര്‍ കോളിയാടന്‍ (3773 3499), ബാഡ്മിന്റണ്‍ സെക്രട്ടറി സി.എം. ജുനിത്ത് (6635 9777) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാന്‍, ജനറല്‍ സെക്രട്ടറി സതീഷ് ഗോപിനാഥ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Content Highlights: indian club international badminton tournament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented