'പാക്ട്' പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം വ്യാഴാഴ്ച


1 min read
Read later
Print
Share

Photo: Pravasi mail

മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട് ) 2023-2024 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങും മാര്‍ച്ച് 23 വ്യാഴാഴ്ച വൈകിട്ട് 8 മണിക്ക് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കും.

ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാന്‍, നടാഷ ബെന്‍ കമാരാ, (പ്രൊഫഷണല്‍ അസ്സോസിയേറ്റ്-പബ്ലിക് ഡിപ്ലോമസി ഓഫീസര്‍-യു എസ് എംബസി), ഐ.സി.ആര്‍.എഫ്. പ്രസിഡന്റ് ഡോ. ബാബു രാമചന്ദ്രന്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

ചടങ്ങില്‍ പാക്ടിന്റെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണം, പത്തും പന്ത്രണ്ടും ക്ലാസ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോ വിതരണം, അംഗങ്ങള്‍ക്കിടയില്‍ നിന്നും ബിസിനസ് മേഖലയില്‍ മികവ് തെളിയിച്ച വനിതകളെ ആദരിക്കല്‍, ബഹ്റൈന്‍ സന്ദര്‍ശിക്കുവാന്‍ എത്തിയ പാക്ട് അംഗങ്ങളുടെ മാതാപിതാക്കളെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് കലാപരിപാടികളോടെ ചടങ്ങ് സമാപിക്കും.

Content Highlights: Inauguration of 'PACT' new committee on Thursday

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
actor mimicry artist kollam sudhi passed away in road accident at thrissur kaipamangalam

1 min

കൊല്ലം സുധിയുടെ മരണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ അനുശോചിച്ചു

Jun 5, 2023


mathrubhumi

2 min

കേരളീയ സമാജം കുട്ടികളുടെ വിഭാഗം ഭരണസമിതി സ്ഥാനാരോഹണ ചടങ്ങ് മേയ് 18ന്

May 15, 2023


.

1 min

ബഹ്റൈൻ നവകേരള മെയ് ദിനം ആഘോഷിച്ചു 

May 8, 2023

Most Commented