പാക്ട് ഇഫ്താർ സംഗമം
മനാമ : ബഹ്‌റൈനില്‍ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സ് റെസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു.
സതീഷ് ഗോപാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. സൈദ് റമദാന്‍ നദ്വി റമദാന്‍ സന്ദേശം നല്‍കി. ചടങ്ങില്‍ ബഹ്റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മതസൗഹാര്‍ദ്ദവും മാനവികതയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പരിപാടികളുമായി മുന്നോട്ട് പോവാന്‍ എക്കാലവും പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) ശ്രദ്ധിക്കാറുണ്ടെന്നും പുണ്യമാസമായ റമദാനില്‍ സഹജീവികളോട് കരുണ കാണിക്കുവാനും ഒരുമയും സ്‌നേഹവും വളര്‍ത്തുവാനും ഇഫ്താര്‍ സംഗമങ്ങള്‍ കാരണമാകുന്നുവെന്നും പാക്ട് ഭാരവാഹികള്‍ പറഞ്ഞു. പാക്ട് കുടുംബാംഗങ്ങളും മാധ്യമ പ്രവര്‍ത്തകരുമടക്കം നാന്നൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ഇഫ്താര്‍ കോര്‍ഡിനേറ്റര്‍ സല്‍മാനുല്‍ ഫാരിസ് നന്ദി പ്രകാശിപ്പിച്ചു.
Content Highlights: iftar meet by pact
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..