മൗലാനാ പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി
മനാമ: ഐ സി എഫ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന എട്ടാമത് ദ്വിദിന ഖുര്‍ആന്‍ പ്രഭാഷണത്തിനായി പ്രമുഖ പ്രഭാഷകനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കുറ്റ്യാടി സിറാജുല്‍ ഹുദ പ്രിന്‍സിപ്പാളുമായ മൗലാനാ പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ഇന്ന് ബഹ്റൈനില്‍ എത്തുന്നു.
മാര്‍ച്ച് 23, 24 തീയതികളില്‍ മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രകാശതീരം പരിപാടിയില്‍ അദ്ദേഹം പ്രഭാഷണം നടത്തും. 'വിശുദ്ധ റമദാന്‍: ദാര്‍ശനികതയുടെ വെളിച്ചം' എന്ന പ്രമേയത്തില്‍ ഐ സി എഫ് നടത്തുന്ന റമദാന്‍ ക്യാമ്പയിനിന്റെ ഭാഗമായാണ് ഖുര്‍ആന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നതെന്നു ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.
വിശുദ്ധ റമദാനില്‍ മാനവിക കുലത്തിനു മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിന്റെ അകംപൊരുളുകള്‍ അനാവരണം ചെയ്തു കൊണ്ട് പ്രവാസി സമൂഹത്തിനു സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങിയ പരിപാടി ഈ വര്‍ഷം പുനരാരംഭിക്കുകയാണ്.
കേരളത്തിനകത്തും നിരവധി അന്താരാഷ്ട്ര വേദികളിലും സ്വതസിദ്ധമായ ശൈലിയില്‍ ജനമനസ്സുകളെ കീഴടക്കുന്ന ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍ നടത്തി വിസ്മയം തീര്‍ത്ത പേരോട്, ഖുര്‍ആന്‍ പ്രഭാഷണത്തിനായി രണ്ടാം തവണയാണ് ബഹ്റൈനില്‍ എത്തുന്നത്. 9:30 നു ആരംഭിക്കുന്ന പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്കും സൗകര്യം ഉണ്ടായിരിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നും പരിപാടിയിലേക്ക് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്.
Content Highlights: ICF Bahrain organizes Quran lecture
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..