Photo: Pravasi mail
മനാമ: റമദാനില്‍ അര്‍ഹതപ്പെട്ടവരില്‍ ഭക്ഷണം എത്തിക്കാന്‍ ഹോപ്പ് ബഹ്റൈന്‍ പ്രവര്‍ത്തകര്‍ രംഗത്ത്. റമദാന്‍ വ്രതാനുഷ്ടാന നാളുകളില്‍ ബഹ്‌റൈനിലെ വിവിധ ഇഫ്ത്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഭക്ഷണം തയ്യാറാക്കുമ്പോള്‍ വളരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളി സഹോദരങ്ങള്‍ക്ക് കൂടി ഭക്ഷണമെത്തിക്കാന്‍ സാധിക്കുമെങ്കില്‍ സഹായിക്കാന്‍ ഹോപ്പിന്റെ പ്രവര്‍ത്തകര്‍ തയ്യാറാണ്.
ഭക്ഷണം അധികമെന്ന് തോന്നിയാല്‍, ഉപയോഗിക്കാന്‍ കഴിയുന്നവ ശേഖരിച്ച് അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കാനാണ് ഹോപ്പ് അംഗങ്ങള്‍ സന്നദ്ധരാവുന്നത്. ഇഫ്താര്‍ സംഗമങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കിടയില്‍, തുശ്ചമായ വേതനം ലഭിക്കുന്നവരെക്കൂടി ഓര്‍ക്കുവാനും, 'ഭക്ഷണം പാഴാക്കരുത്' എന്ന സന്ദേശം നല്‍കുവാനുമായി കഴിഞ്ഞ ഏഴ് വര്‍ഷമായി റമദാന്‍ കാലയളവില്‍ ഹോപ്പ് ഈ സേവന പ്രവര്‍ത്തനം നല്‍കിവരുന്നു.
വൈകിയുള്ള അറിയിപ്പുകള്‍ ഭക്ഷണം എത്തിക്കുമ്പോഴേയ്ക്കും പാഴാകുമെന്നതിനാല്‍ രാത്രി 8.30 ന് മുമ്പായി അറിയിക്കാന്‍ ശ്രമിക്കുക. ഹോപ്പിന്റെ ഈ സേവനങ്ങള്‍ക്ക് 38899576 (മണിക്കുട്ടന്‍), 36621954 (ഷാജി), 39363985 (ഫൈസല്‍), 36726552 (ജാക്സ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Hope Bahrain to deliver food to the needy during Ramadan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..