ഗവര്‍ണര്‍മാരെ വെച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനാവില്ല- കെ മുരളീധരന്‍ എം പി


അശോക് കുമാര്‍ 

കെ മുരളീധരൻ എം പി മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നു

മനാമ: ഗവര്‍ണര്‍മാരെ വെച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമം ഒരു തരത്തിലും നടക്കുകയില്ലെന്ന് കെ മുരളീധരന്‍ എം പി. ജനങ്ങളാല്‍ തിരഞ്ഞെടുക്കപെട്ടതാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ വെറും രാഷ്ട്രീയം കളിച്ചു സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ തോല്‍ക്കുന്നത് വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികളുടെ ഭാവി പന്താടിയുള്ള ഇത്തരം നീക്കങ്ങള്‍ക്കു തടയിടേണ്ടതാണ്. ഇത് ഭയാനകമാണ്. സര്‍വകലാശാലകളിലെ കാവി വല്‍ക്കരണത്തിനു ബദല്‍ മാര്‍ക്‌സിസ്റ്റുവല്‍ക്കരണമല്ല. കാവിവല്‍ക്കരണത്തെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നിരിക്കെ, അതിനുപകരം തങ്ങളുടെ പാര്‍ട്ടിക്കാരെ മാത്രം നിയമിക്കുവെന്ന സര്‍ക്കാരിന്റെ സമീപനം ന്യായീകരിക്കാവുതല്ല. സെനറ്റ് അംഗങ്ങളായി ബിജെപിക്കാരെ കുത്തിനിറക്കുന്നത് എതിര്‍ക്കേണ്ടതാണ്. എന്നാല്‍ അതിനുപകരം സഖാക്കളെ നിയമിക്കാനാവില്ല. സര്‍വകലാശാലകളില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ നിയമിക്കുന്നത് തങ്ങള്‍ നേരത്തെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ള കാര്യവുമാണ്.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ യു ഡി എഫില്‍ അഭിപ്രായഭിന്നതയുണ്ടെന്ന്‌ ആരാണ് പറഞ്ഞത്? ഒരു കാര്യത്തിലും യുഡിഎഫും കോണ്‍ഗ്രസ്സും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. അതൊക്കെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ആഗ്രഹം മാത്രമാണ്. രണ്ടു ഭാഗത്തും തെറ്റുണ്ടെന്നല്ലേ കഴിഞ്ഞ ദിവസം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. അത് തന്നയാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിപ്രായം. തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കല്‍ ഇടതുപക്ഷത്തിന്റെ ആവശ്യമാണ്. അതിനാണ് അവര്‍ ശ്രമിക്കുത്.സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാവു സ്ഥിതിയാണ് നിലവില്‍ അരങ്ങേറുന്ന സംഭവങ്ങള്‍. മന്ത്രിയുടെ സെക്രട്ടറിയുടെ ഡ്രൈവര്‍ തന്നെ സ്ത്രീകളെ പീഡിപ്പിക്കാന്‍ തുടങ്ങിയാല്‍ ജനങ്ങള്‍ എങ്ങിനെ സഹിക്കും. പിന്‍വാതില്‍ നിയമനങ്ങളുടെ ഒരു നിര തന്നെയാണ്‌ കണ്ടുവരുന്നത്. പി എസ് സി റാങ്ക് ലിസ്‌റ് പോലും വെറും നോക്കുകുത്തിയാവു സ്ഥിതിയാണുള്ളത്. എംപ്ലോയ്മെന്റ് എക്‌സേഞ്ചില്‍നിുള്ള വിളി പ്രതീക്ഷിച്ചു കഴിയുവര്‍ക്ക് നിരാശയാണ് ഫലം. മേയറുടെ കത്തുവിവാദവും തേഞ്ഞു മാഞ്ഞു പോകുന്നതായാണ് കണ്ടുവരുന്നത്. പാര്‍ട്ടിക്കാരെ നിയമിക്കാന്‍ കത്ത് നല്‍കിയ സംഭവത്തില്‍ മേയര്‍ രാജിവെച്ചൊഴിയണമെന്നു തന്നെയാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. തെളിവുകള്‍ നശിപ്പിക്കുതിന് മുന്‍പേ സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.


Content Highlights: government cannot be overthrown by governor says k muraleedharan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented