Photo: AFP
മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ വനിതാ വിഭാഗം അക്യൂപങ്ചര്‍ ചികിത്സാ രീതിയെ കുറിച്ച് ആരോഗ്യ പഠന ക്ലാസ് നടത്തി. വെസ്റ്റ് റിഫ ദിശാ സെന്ററില്‍ നടന്ന പരിപാടിയില്‍, അക്യുപങ്ചറിസ്റ്റ് ഷംല ഷരീഫ് 'അക്യുപങ്ചര്‍ ഒരു ലഘുപരിചയം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
മനുഷ്യ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കിയുള്ള ചികിത്സാ രീതിയാണ് അക്യുപങ്ചര്‍. ഈ ചികിത്സയില്‍ പള്‍സ് ഡയഗ്‌നോസിസിലൂടെ രോഗകാരണം കണ്ടുപിടിച്ച് ശരീരത്തിലെ താളം തെറ്റലുകളെ ക്രമീകരിക്കലും ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളും ആഹാര പാനിയങ്ങള്‍ ഉപയോഗിക്കേണ്ട രീതികളെകുറിച്ചും അവര്‍ വിശദീകരിച്ചു.
തുടര്‍ന്ന് നടന്ന പരിപാടിയില്‍, പ്രവാസ ജിവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ഫ്രണ്ട്‌സ് പ്രവര്‍ത്തക നസീറാ ഷംസുദ്ധീനെ കേന്ദ്ര എക്‌സിക്യൂട്ടിവ് അംഗം സഈദ റഫീഖ് മെമന്റോ നല്‍കി ആദരിച്ചു. ഹൈഫ അബ്ദുല്‍ ഹഖ് പ്രാര്‍ത്ഥനയും ഫ്രണ്ട്‌സ്് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ വൈസ് പ്രസിഡന്റ് റംല കമറുദ്ദീന്‍ അദ്ധ്യക്ഷതയും വഹിച്ച പരിപാടിയില്‍ സൗദ പേരാമ്പ്ര സ്വാഗതം പറഞ്ഞു.
Content Highlights: friends social association organized acupuncture health study class
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..