ഫാത്തിമ ശബരിമാല
മനാമ : 'നവലോക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാവിഭാഗം നടത്തുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 5:30നു മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ബഹ്റൈനി സാമൂഹിക പ്രവര്‍ത്തക സഫിയ അഹമ്മദ് അല്‍ കൂഹിജി ആണ്. സോഷ്യല്‍ ആക്റ്റിവിസ്റ്റും ട്വീറ്റിന്റെ (വിമന്‍ എഡ്യുക്കേഷന്‍ & എംപവര്‍മെന്റ് ട്രസ്റ്റ്) ചെയര്‍പേഴ്‌സനുമായ എ. റഹ്മത്തുന്നിസ ആണ് മുഖ്യ അതിഥിയായി പങ്കെടുക്കുന്നത്. സമ്മേളനത്തില്‍ മോട്ടിവേഷണല്‍ സ്പീക്കറും സാമൂഹ്യ പ്രവര്‍ത്തകയുമായ ഫാത്തിമ ശബരിമാല പങ്കെടുക്കും. കൂടാതെ ബഹ്റൈനിലെ സാമൂഹിക - സാംസ്‌കാരിക രംഗത്തെ വനിതകളും പങ്കെടുക്കും.
സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സ്ത്രീകള്‍ തന്നെയാണ് നടത്തുന്നതെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ട്. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ സമ്മേളനത്തിന്റെ മാറ്റ് കൂട്ടും. സമ്മേളനത്തിന് മുന്നോടിയായി മനാമ, റിഫ, മുഹറഖ് ഏരിയകള്‍ നടത്തിയ വിവിധ മത്സര പരിപാടികളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും അന്നേ ദിവസം ഉണ്ടായിരിക്കും. ബഹ്റൈന്റെ എല്ലാ ഭാഗത്തു നിന്നും വിപുലമായ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ സൗദ പേരാമ്പ്ര അറിയിച്ചു. ബഹ്റൈന്റെ എല്ലാ ഭാഗത്തു നിന്നും വനിതകള്‍ക്ക് സമ്മേളനത്തിന് എത്താനുള്ള വാഹന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 38116807 (മനാമ), 33092096 (മുഹറഖ്), 33049521 (റിഫ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാത്തിമ ശബരിമാല 2002-ല്‍ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍ഗുഡിക്കടുത്തുള്ള എളേരി സ്‌കൂളില്‍ അധ്യാപിക ആയാണ് ഒദ്യോഗിക ജീവിതം ആരംഭിച്ചത്. ജോലിയേക്കാള്‍ രാജ്യമാണ് മുഖ്യമെന്നു പറഞ്ഞ് സര്‍ക്കാര്‍ സ്‌കൂളിലെ ജോലി ഉപേക്ഷിച്ച് പിന്നീട് പൊതുപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു അവര്‍. പൊതു പ്രവര്‍ത്തന മേഖലയില്‍ സജീവമാണ് ശബരിമാല. വിദ്യാഭ്യാസ സമത്വത്തിനും പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനുമായാണ് അവര്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരുകയുമെന്നത് അവരുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. രണ്ടായിരത്തിലധികം വേദികളില്‍ മോട്ടിവേഷണല്‍ സ്പീക്കറായി സംസാരിച്ചിട്ടുണ്ട് ശബരിമാല.
Content Highlights: friends social association
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..