പ്രവാസികളുടെ ജീവിതശൈലിയില്‍ മാറ്റം അനിവാര്യം: ഡോ. ജൂലിയന്‍ ജോണി 


ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തിൽ ഡോ. ജൂലിയൻ ജോണി പ്രഭാഷണം നടത്തുന്നു.

മനാമ: ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറക്കാന്‍ നമ്മുടെ ജീവിത ശൈലിയില്‍ കാതലായ മാറ്റം അനിവാര്യമാണെന്ന് പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധനും കിംസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റുമായ ഡോ. ജൂലിയന്‍ ബോണി അഭിപ്രായപ്പെട്ടു. ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളില്‍ ഹൃദയാഘാതം വര്‍ധിച്ചു വരുന്നതിന്റെ കാരണം അശാസ്ത്രീയമായ രീതിയിലുള്ള ഭക്ഷണരീതിയും ഉറക്കക്കുറവും ആണ്. കാര്‍ബോ ഹൈഡ്രേറ്റ്, സോഡിയം ബൈ കാര്‍ബൊനൈറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, മദ്യം, പുകവലി, മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവയും വലിയതോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വ്യായാമം, കൃത്യമായ ഉറക്കം, സമയത്തുള്ള ഭക്ഷണക്രമം, അനാവശ്യമായ ഉത്കണ്ഠകളും ആശങ്കയും അകറ്റുക തുടങ്ങിയവയിലൂടെ ഒരു പരിധി വരെ നമുക്ക് നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി കേമ്പയിന്‍ പ്രമേയത്തില്‍ പ്രഭാഷണം നടത്തി. കിംസ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ അനസ് ആശംസയര്‍പ്പിച്ചു സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ജലീല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ റീഹാ ഫാത്തിമ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സലാഹുദ്ദീന്‍, എ.എം. ഷാനവാസ്, ആര്‍ .സി. ശാക്കിര്‍, ഖാലിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Content Highlights: friends social association


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented