ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ ഏരിയ സമ്മേളനം സംഘടിപ്പിച്ചു


റിഫ ഏരിയാ സമ്മേളനത്തിൽ സഈദ് റമദാൻ നദ്വി മുഖ്യ പ്രഭാഷണം നടത്തുന്നു

മനാമ: 'തണലാണ് പ്രവാചകന്‍' എന്ന തലക്കെട്ടില്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കേമ്പയിനിന്റെ ഭാഗമായി റിഫ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. 'സമാധാനത്തിന്റെ തിരുദൂതര്‍' എന്ന വിഷയത്തില്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി മുഖ്യ പ്രഭാഷണം നടത്തി. ലോകത്ത് ശാന്തിയും സമാധാനവും പ്രചരിപ്പിക്കാനാണ് മുഹമ്മദ് നബിയുടെ നിയോഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും ബോധപൂര്‍വം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ചില കേന്ദ്രങ്ങള്‍. ഇതിനെതിരെ പ്രവാചകാധ്യാപനങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ കഴിയേണ്ടതുണ്ട്. മത -ജാതി ചിന്തകള്‍ക്കതീതമായി സ്‌നേഹവും സാഹോദര്യവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവര്ക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിന്നത്ത്, ഹന്നത്ത് എന്നിവര്‍ പ്രാര്‍ത്ഥനയും ഗാനവും ആലപിച്ചു. ഏരിയാ പ്രസിഡന്റ് സമീര്‍ ഹസന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി വി.എം.ജലീല്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ മൂസ കെ. ഹസ്സന്‍ നന്ദിയും പറഞ്ഞു. നജ്ദ റഫീഖ്, നൗഷാദ്, മജീദ് പേരാമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. അഹമ്മദ് റഫീഖ്, ഇര്‍ഷാദ് കുഞ്ഞികനി, പി എം അശ്‌റഫ്, നജാഹ്, ഷെരീഫ് കായണ്ണ, ഫാത്തിമ സാലിഹ്, ബുഷ്‌റ റഹീം, ലുലു ഹഖ് , സോനാ സക്കരിയ, യൂനുസ് രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Content Highlights: Friends Social Association


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented