ഇന്നസെൻറ്
മനാമ: മലയാള സിനിമയില്‍ ചിന്തയുടെയും ചിരിയുടെയും ഇതളുകള്‍ വിരിയിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രശസ്ത സിനിമാതാരവും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ സര്‍ഗവേദി അനുശോചിച്ചു.
കാന്‍സറിനെ നര്‍മത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും അതിജീവിച്ച അദ്ദേഹം പിന്നീട് ആ അനുഭവങ്ങള്‍ 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പേരില്‍ പുസ്തകമാക്കുകയും കാന്‍സര്‍ ബാധിച്ച പലര്‍ക്കും അതിലൂടെ ആത്മവിശ്വാസം പകരുകയും ചെയ്തു. തന്റെ സവിശേഷമായ ശരീര ഭാഷയിലൂടെയും സംഭാഷണ ശൈലിയിലൂടെയും ലോകത്തെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് നടന്നു കയറിയത്. തമാശയോടൊപ്പം ഗൗരവമുള്ള റോളുകളും തനിക്ക് അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു.
അഭിനയത്തോടൊപ്പം എഴുത്തും, നിര്‍മാണവും, സംഘാടനവും, പാട്ടും, രാഷ്ട്രീയവുമൊക്കെ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'അമ്മ'യുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ പല ഡയലോഗുകളും മലയാളികള്‍ക്ക് മനപ്പാഠമാണ്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സര്‍ഗവേദി വിലയിരുത്തി. ഇന്നസെന്റിന്റെ വിയോഗത്തില്‍ പ്രയാസമനുഭവിക്കുന്ന അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായി ഫ്രണ്ട്‌സ് സര്‍ഗവേദി സെക്രട്ടറി എം. അബ്ബാസും കണ്‍വീനര്‍ പി ശാഹുല്‍ ഹമീദും അറിയിച്ചു.
Content Highlights: Friends Sargavedi condoled the demise of Innocent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..