.
മനാമ: ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്റെ മനാമ ഏരിയ വനിതാ വിഭാഗം സര്‍ഗ്ഗവേദി സംഗമം സംഘടിപ്പിച്ചു. വനിതാവിഭാഗം പ്രസിഡന്റ് സാജിത സലീം പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്ളാറ്റുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടതല്ല പ്രവാസി വനിതകളുടെ ജീവിതമെന്ന് അവര്‍ പറഞ്ഞു. ഒഴുവു സമയങ്ങള്‍ തങ്ങളുടെ സര്‍ഗ്ഗശേഷികളുടെ പ്രകാശനത്തിനായി വിനിയോഗിക്കണം. എല്ലാവര്‍ക്കും ദൈവം വ്യത്യസ്തമായ കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അത് കണ്ടെത്താനും പരിപോഷിപ്പിക്കാനുമാണ് സര്‍ഗവേദി സംവിധാനം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെഹറ മൊയ്തീന്‍ പ്രബന്ധമവതരിപ്പിച്ചു. ഷഹീന നൗമല്‍ (മാപ്പിളപ്പാട്ട്), ഷഹീന ആന്റ് ടീം (സംഘഗാനം), മെഹറ മൊയ്തീന്‍ ആന്റ് ടീം (ഗാനമാല), റഷീദ ബദറുദ്ധീന്‍ (ക്രാഫ്റ്റ്), നീമ നാഥ്, നീതു ജയേഷ് (ലളിതഗാനം), സുആദ, റഷീദ സുബൈര്‍, റഷീദ ബദര്‍ (കവിതാലാപനം), സല്‍മ സജീബ് (അനുഭവ വിവരണം), റസീന അക്ബര്‍ (കുസൃതി ചോദ്യങ്ങള്‍) എന്നിവര്‍ അവതരിപ്പിച്ച പരിപാടികള്‍ സദസിനെ ഏറെ ആകര്‍ഷിച്ചു.
ഫ്രന്റ്സ് വനിതാ വിഭാഗം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായ സഫ ഷാഹുല്‍ ഹമീദ്, ഫസീല ഷാഫി, സൗദ മുസ്തഫ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടിയില്‍ ഏരിയ കണ്‍വീനര്‍ ഷബീഹ ഫൈസല്‍ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതം പറയുകയും ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ബുഷ്ര ഹമീദ് നന്ദി പറഞ്ഞു. സക്കിയ ഷമീര്‍ പ്രാര്‍ത്ഥന ഗീതം അവതരിപ്പിച്ചു. സല്‍മ സജീബ് പരിപാടിയുടെ അവതാരകയായിരുന്നു. ഫൗസിയ ഖാലിദ്, ഫസീല ഷാഫി, നിഷിദ ഫാറൂഖ്, ഹസ്‌ന ഷമീര്‍, സമീറ ഹംസ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Content Highlights: FRIENDS SARGAVEDHI


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..