ഫ്രന്റ്‌സ് മുഹറഖ് ഏരിയ റമദാൻ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു


1 min read
Read later
Print
Share

.

മനാമ: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ മുഹറഖ് ഏരിയ, വിവിധയിടങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. മുഹറഖ്, ഹിദ്ദ് എന്നീ പ്രദേശങ്ങളിൽ " ബല്ലിഗ്നാ റമദാൻ" എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതരും വാഗ്മികളുമായ സഈദ് റമദാൻ നദ്‌വി, യൂനുസ് സലീം എന്നിവർ പ്രഭാഷണം നിർവഹിച്ചു.
ശാരീരികവും മാനസികവുമായ ആത്‍മീയ കരുത്ത് നേടുവാനുള്ള അവസരമാണ് റമദാൻ എന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. ചെയ്ത് പോയ പാപങ്ങൾ പടച്ചവനോട് ഏറ്റ് പറയാൻ കഴിയണം. ആത്മാർഥമായ ഖേദപ്രകടനം മനസുകളെ ശുദ്ധീകരിക്കും. പടച്ചവനിലേക്ക് കൂടുതൽ അടുക്കാനുള്ള സന്ദർഭമായും റമദാനെ ഉപയോഗപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
ഹിദ്ദിൽ നടന്ന പരിപാടിയിൽ എം. എം. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ്‌ ജലീൽ ആശംസ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ജലീൽ സ്വാഗതവും സെക്രെട്ടറി ഫൈസൽ നന്ദിയും പറഞ്ഞു. മുഹറഖിൽ നടന്ന പരിപാടിയിൽ യൂണിറ്റ്​ പ്രസിഡന്‍റ്​ ആർ. സി. ഷാക്കിർ അധ്യക്ഷത വഹിച്ചു. അബ്​ദുൽ ബാസിത്​, സലാഹുദ്ധീൻ എന്നിവരും സംസാരിച്ചു.

Content Highlights: Friends Muharraq Area organized Ramadan Lectures

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ryan Study Center organized the lecture

1 min

റയ്യാന്‍ സ്റ്റഡി സെന്റര്‍ പ്രഭാഷണം സംഘടിപ്പിച്ചു

Jun 1, 2023


Mother's Day: Essay Contest Winners Announced

1 min

മാതൃദിനം: ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

Jun 1, 2023


CBSE exam winners felicitated

1 min

സി ബി എസ് ഇ പരീക്ഷയില്‍ വിജയികളായ കുട്ടികളെ ആദരിച്ചു

Jun 1, 2023

Most Commented