ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഗമം
മനാമ: പ്രവര്‍ത്തകരില്‍ അറിവും ആവേശവും പകര്‍ന്നു നല്‍കിയ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഗമം ഏറെ ശ്രദ്ധേയമായി. 'നമ്മുടെ മൂല്യ സംസ്‌കാരം' എന്ന തലക്കെട്ടില്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി പ്രഭാഷണം നിര്‍വഹിച്ചു.
ജീവിതത്തില്‍ ഉന്നതമായ ധാര്‍മ്മിക സംസ്‌കരണം കാത്തുസൂക്ഷിക്കുന്നവര്‍ക്കാണ് സാമൂഹിക സംസ്‌കരണത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വിപണി സംസ്‌കാരം ഉല്‍പ്പാദിപ്പിക്കുന്ന മൂല്യരഹിത ജീവിതശൈലിയാണ് ഇന്നത്തെ കാലത്ത് സമൂഹം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. സദാചാരവും ധാര്‍മ്മികബോധവും പുതിയ തലമുറയക്ക് കൈമോശം വന്നു കൊണ്ടിരിക്കുന്നു. ഇത് തിരിച്ചു പിടിക്കാന്‍ കൂട്ടായ ശ്രമങ്ങളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രചോദനമാണ് എന്റെ പ്രസ്ഥാനം' എന്ന വിഷയത്തില്‍ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജമാല്‍ നദ്വി ഇരിങ്ങല്‍ പ്രഭാഷണം നിര്‍വഹിച്ചു. മുന്‍ഗണനാ ക്രമങ്ങളില്‍ കൃത്യമായ ആസൂത്രണങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏല്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് വിജയം സാധ്യമാവുക. വ്യക്തി എന്ന നിലക്ക് ഓരോരുത്തരും കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തകനാവാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നടന്ന ക്ലസ്റ്റര്‍ ചര്‍ച്ചകള്‍ക്ക് ഇര്‍ഷാദ്ഷാ കുഞ്ഞിക്കനി, ഹേബ ഷകീബ്, ഇ.കെ.സലീം, അലി അഷ്റഫ് , എ.എം. ഷാനവാസ്, ബദ്‌റുദ്ദീന്‍ ,സാജിര്‍ ഇരിക്കൂര്‍, നൂറ ഷൗക്കത്തലി, ബുഷ്റ റഹീം, ഷരീഫ് കായണ്ണ എന്നിവര്‍ നേതൃത്വം നല്‍കി. ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ബാസ് മലയില്‍ സ്വാഗതവും സെക്രട്ടറി യൂനുസ് രാജ് നന്ദിയും പറഞ്ഞു.
Content Highlights: friends meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..