ഡോ.ബ്ലെസി ജോണിനുള്ള മുഹറഖ് ഫ്രണ്ട്സ് ഏരിയ വനിതാ വിഭാഗത്തിന്റെ മെമെന്റോ ഏരിയാ പ്രസിഡന്റ് സമീറ നൗഷാദ് നൽകുന്നു.
മനാമ: ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് മുഹറഖ് ഏരിയ വനിതാ വിഭാഗം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കിംസ് ഹോസ്പിറ്റല്‍ ഒബ്സ്റ്ററ്റിക് ആന്റ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. ബ്ലെസി ജോണ്‍ ക്ലാസ്സ് നടത്തി. സ്ത്രീകളില്‍ പൊതുവെ കണ്ടുവരുന്ന പി.സി.ഓ.ഡി എങ്ങനെ തിരിച്ചറിയാം, രോഗ പ്രതിരോധത്തിനായുള്ള ചികിത്സാ വിധികളും ജീവിതരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളും അവര്‍ വിശദീകരിച്ചു. സെര്വിക്ക് കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍ എന്നിവയെ കുറിച്ച് സ്ത്രീകള്‍ കൂടുതല്‍ ബോധവതികളാവണമെന്നും ഓര്‍മപ്പെടുത്തി.
ഏരിയ പ്രസിഡന്റ് സമീറ നൗഷാദിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സുബൈദ മുഹമ്മദലി സ്വാഗതവും നാസിയ ഗഫ്ഫാര്‍ നന്ദിയും പറഞ്ഞു. മുര്‍ഷിദ സലാം പരിപാടി നിയന്ത്രിച്ചു. റീഹ ഫാത്തിമ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. മരിയ ജോണ്സണ്, ഹെലന് ജെയിംസ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. നുഫീല ബഷീര്‍, മുഫ്സീറ അഫ്സല് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്.
Content Highlights: friends health class manama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..