ഫ്രന്റ്സ് ഈസ്റ്റ് റിഫയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമത്തിൽ ആഷിഖ് എരുമേലി പ്രസംഗിക്കുന്നു
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഈസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. ദിശ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആഷിഖ് എരുമേലി മുഖ്യ പ്രഭാഷണം നടത്തി. കുടുംബമാണ് ഏതൊരു കെട്ടുറപ്പുള്ള സമൂഹത്തിന്റെയും അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
വർത്തമാന കാലത്ത് ധാരാളം ശൈഥില്യങ്ങളും പ്രശ്നങ്ങളും കുടുംബങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ പരസ്പരമുള്ള ആശയ വിനിമയമയങ്ങൾ പ്രശ്നങ്ങളെ ലഘുകരിക്കാൻ സാധിക്കും. പരസ്പരം സംസാരിക്കാനും മനസ് തുറക്കാനുമുള്ള അവസരം കുടുംബത്തിലെ എല്ലാവർക്കും ലഭ്യമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷരീഫ് മാഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സക്കീർ സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു.
Content Highlights: friends east rifa unit organized a family reunion
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..