ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല സില്‍വര്‍ ജൂബിലി ആഘോഷിച്ചു 


ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല സിൽവർ ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

മനാമ: ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ലയുടെ (ഫാറ്റ്) സില്‍വര്‍ ജൂബിലി ആഘോഷം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഫാറ്റിന്റെ ആദ്യകാല ഭാരവാഹികളെയും വിവിധ പ്രതിഭകളെയും ആദരിച്ചു. പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തിരുവല്ല മണ്ണില്‍ ബോബന്‍ തോമസിനെ ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു. കോവിഡ് കാലത്ത് പ്രവര്‍ത്തിച്ച തിരുവല്ലാ നിവാസികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കി. ഫാറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവല്ലയില്‍ ഉള്ള ഹോസ്പിറ്റലുകളുമായി സഹകരിച്ചു കൊണ്ട് തിരുവല്ലയിലെ കിഡ്‌നി സംബന്ധമായ രോഗമുള്ള ഇരുപത്തിയഞ്ചു പേര്‍ക്ക് ഒരു വര്‍ഷം സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള 'ഫാറ്റ് സ്‌നേഹസ്പര്‍ശം' പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തില്‍ വച്ചു പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി കെ. ജി. ബാബുരാജ് നിര്‍വഹിച്ചു.

ഫാറ്റ് പ്രസിഡന്റ് റോബി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കുവൈറ്റ് പ്രവാസി അസോസിയേഷന്‍ ഓഫ് തിരുവല്ല സെക്രട്ടറി ജെയിംസ് കൊട്ടാരത്തില്‍, വര്‍ഗീസ് ഡാനിയേല്‍, ദേവരാജന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. ഫാറ്റ് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ നെല്‍ജിന്‍ നെപ്പോളിയന്‍ നന്ദിയും അറിയിച്ചു. തുടര്‍ന്ന് മാസ്റ്റര്‍ റിതുരാജ്, പ്രസീത മനോജ്, കെ ജി രാജീവ് കുമാര്‍, സിയോന്‍ ഷാജി എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനമേളയും ഉണ്ടായിരുന്നു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജെയിംസ്, മനോജ് ശങ്കര്‍, ശ്രീകുമാര്‍, മനോജ് മാത്യു, ബ്ലെസ്സന്‍, വിനു ഐസക്, നിധിന്‍, ജോബിന്‍, ടോബി, വിനോദ് കുമാര്‍, എബ്രഹാം ജോണ്‍, ജോര്‍ജ് ബെഞ്ചമിന്‍, സജി ചെറിയാന്‍, നൈനാന്‍, ഷിബു കൃഷ്ണ, ഷിജിന്‍ ഷാജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Content Highlights: friends association of thiruvalla manama silver jubilee celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented