സില്‍വര്‍ ജൂബിലി ആഘോഷ നിറവില്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല 


അശോക് കുമാര്‍

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മനാമ: ഫ്രണ്ട്‌സ് അസോസിയേഷന്‍ ഓഫ് തിരുവല്ല (ഫാറ്റ്) പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചേക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് വൈകിട്ട് ഏഴു മണിക്ക് മനാമ ഗോള്‍ഡന്‍ തുലിപ് ഹോട്ടലില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാകും. പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളെ സമ്മേളനത്തില്‍ ആദരിക്കും. ഫാറ്റിന്റെ ആദ്യകാല ഭാരവാഹികളെയും വിവിധങ്ങളായ പ്രതിഭകളെയും ഇതോടൊപ്പം ആദരിക്കും. കോവിഡ് കാലത്ത് പ്രവര്‍ത്തിച്ച തിരുവല്ലാ നിവാസികളായ ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം ആദരിക്കും. ഫാറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവല്ലയില്‍ ഉള്ള ഹോസ്പിറ്റലുകളുമായി സഹകരിച്ച് 25 കിഡ്‌നി രോഗികള്‍ക്ക് ഒരു വര്‍ഷം സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള ഫാറ്റ് സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തില്‍ നിര്‍വഹിക്കും. സമ്മേളനാനന്തരം പ്രശസ്ത ഗായകന്‍ റിതുരാജിന്റെ ഗാനമേളയും മറ്റു കലാപ്രവര്‍ത്തകരുടെ വിവിധ നൃത്തങ്ങളും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിന്റെ വിജയത്തിനായി കെ ജി ബാബുരാജ് രക്ഷാധികാരിയും നെല്‍ജിന്‍ നെപ്പോളിയന്‍ ജനറല്‍ കണ്‍വീനര്‍ ആയുമുള്ള 25 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

തിരുവല്ലയില്‍ നിന്നും ബഹ്റൈന്‍ പ്രവാസലോകത്തേക്ക് എത്തിയവര്‍ ചേര്‍ന്ന് 1997 ല്‍ രൂപവല്‍ക്കരിച്ച സംഘടനയാണിത്. വി ഇ മാത്യു ചെയര്‍മാനും എബ്രഹാം ജോണ്‍ ജനറല്‍ സെക്രട്ടറിയും ആയി രൂപവല്‍ക്കരിച്ച സംഘടന ഡോ.പി വി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നാളിതുവരെ നടത്തി വന്നത്. തിരുവല്ലയിലും ബഹറൈനിലും അനേകം വ്യക്തികള്‍ക്കു ഫാറ്റ് ന്റെ സഹായഹസ്തം ലഭ്യമാക്കി. നാട്ടില്‍ അധ്യയനം ആരംഭിക്കുന്ന വേളയില്‍ തിരുവല്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളിന് പഠന ഉപകരണങ്ങള്‍ പാവപ്പെട്ട കുട്ടികള്‍ക്കായി എല്ലാ വര്‍ഷങ്ങളിലും നല്‍കി വരുന്നു. 2018 ലെ പ്രളയ കാലത്ത് തിരുവല്ലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നടപ്പാക്കാന്‍ ഫാറ്റ് ഭരണസമതിക്ക് സാധിച്ചു. ഫാറ്റ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവല്ല നിരണത്ത് ഒരു വീട് നിര്‍മിച്ചു നല്‍കിയത് ഈ കോവിഡ് കാലത്തായിരുന്നു. ബഹ്റൈനിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.

ഫാറ്റ് പ്രസിഡന്റ് റോബി ജോര്‍ജ്, അഡ്വ. വര്‍ഗീസ് മാമന്‍ (തിരുവല്ല വികസനസമതി പ്രസിഡന്റ്), സെക്രട്ടറി അനില്‍കുമാര്‍, ചാരിറ്റി വിഭാഗം കണ്‍വീനര്‍ വര്‍ഗീസ് ദാനിയേല്‍, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നെല്‍ജിന്‍ നെപോളിയന്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ എബ്രഹാം ജോണ്‍, ദേവരാജന്‍, ജോര്‍ജ് ബഞ്ചമിന്‍, സജിചെറിയന്‍, ജോയിന്‍ ജനറല്‍ കണ്‍വീനര്‍ വിനോദ്കുമാര്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ മനോജ് ശങ്കര്‍, ജെയിംസ്, മാത്യു, ബ്ലെസ്സന്‍, ഷിബു കൃഷ്ണ, വൈസ് പ്രസിഡന്റ്മാരായ ശ്രീകുമാര്‍, വിനു ഐസക്, ട്രഷറര്‍ ജോബിന്‍, ജോയിന്റ് കണ്‍വീനര്‍മാരായ മനോജ് മാത്യു, നൈനാന്‍, നിതിന്‍ സോമനാഥ്, ടോബി, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Content Highlights: friends association of thiruvalla celebrates silver jubilee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented