വനിതാ സമ്മേളനം സ്വാഗത സംഘ രൂപീകരണ യോഗം
മനാമ: 'നവലോക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാവിഭാഗത്തിന് കീഴില്‍ ഡിസംബര്‍ 30 ന് വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഈ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ സക്കീന അബ്ബാസും, വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈമില നൗഫലും, ജനറല്‍ കണ്‍വീനര്‍ സൗദ പേരാമ്പ്രയും, കണ്‍വീനര്‍ സലീന ജമാലുമാണ്.
വിവിധ ചുമതലകള്‍ക്കായി സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. വിഭവസമാഹരണം: സഈദ റഫീഖ് (കണ്‍വീനര്‍), ബുഷ്റ റഹീം, ജമീല അബ്ദു റഹ്?മാന്‍, ഫാത്തിമ സാലിഹ്, റഷീദ മുഹമ്മദലി, ജിഷ ഷാജഹാന്‍, മീഡിയ ആന്റ് പ്രചരണം: റഷീദ സുബൈര്‍ (കണ്‍വീനര്‍) ഷിജിന ആഷിഖ്, ഫാതിമ, ഷബീഹ ഫൈസല്‍, സമീറ നൗഷാദ്, ഹേബ ഷക്കീബ്, സുബൈദ മുഹമ്മദലി, സബീന ഖാദര്‍, കലാപരിപാടികള്‍: ലുലു അബ്ദുല്‍ ഹഖ് (കണ്‍വീനര്‍), ഫസീല ഹാരിസ്, അസ്‌റ അബ്ദുല്ല, നസ്ല ഹാരിസ്, ഫാത്തിമ ഫാജിദ്. വേദി: വഫ ശാഹുല്‍ (കണ്‍വീനര്‍), സോന സകരിയ, നസീബ യൂനുസ്, ഷിനു, നജ്ദ റഫീഖ്, വളണ്ടിയര്‍ ടീം: ഫാഹിസ (കണ്‍വീനര്‍), നസീറ ഷംസുദീന്‍. ഗസ്റ്റ് മാനേജ്‌മെന്റ്: നദീറ ഷാജി (കണ്‍വീനര്‍), ബുഷ്‌റ, നദീറ ഷാജി, റമീന മുനീര്‍, സല്‍മ സജീബ്, സഹല, നാസിയ. ഫുഡ് & അക്കമഡേഷന്‍: സക്കീന. പ്രോഗ്രാം: ഷൈമില (കണ്‍വീനര്‍) നദീറ, ഉമ്മു ഷബീഹ. റിഫ്രഷ്‌മെന്റ്: ലുബൈന ഷഫീഖ് (കണ്‍വീനര്‍), നൂറ ഷൗക്കത്തലി, ജസീന അശ്?റഫ്, ഫിറോസിയ എന്നിവരെ തെരഞ്ഞെടുത്തു.
സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ ആക്റ്റിങ് പ്രസിഡന്റ് എം. എം സുബൈര്‍ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജനറല്‍ സെക്രട്ടറി ഷൈമില നൗഫല്‍ എന്നിവര്‍ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ സമാപനവും നിര്‍വഹിച്ചു.
Content Highlights: friends association bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..