ഫ്രണ്ട്സ് അസോസിയേഷൻ
മനാമ: 'നവലോക നിര്‍മിതിയില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് വനിതാ വിഭാഗം ഡിസംബര്‍ 30-നു സംഘടിപ്പിക്കുന്ന വനിതാ സമ്മേളനത്തിന്റെ ഭാഗമായി കുടുംബിനികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കുമായി നടത്തുന്ന വിവിധ മത്സരങ്ങള്‍ ഡിസംബര്‍ 9 വെള്ളിയാഴ്ച നടക്കും. ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട് , നാലുമണി പലഹാരം, പുഡിങ് നിര്‍മ്മാണം, കാലിഗ്രാഫി, ഹെന്ന ഡിസൈനിങ്, ചിത്ര രചന എന്നീ ഇനങ്ങളില്‍ ആണ് മത്സരങ്ങള്‍.
സിഞ്ചിലുള്ള ഫ്രണ്ട്സ് കേന്ദ്ര ഓഫീസ്, മുഹറഖിലെ ഫ്രണ്ട്സ് ഏരിയാ ഓഫീസ്, വെസ്റ്റ് റിഫയിലെ ദിശ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക. വിശദ വിവരങ്ങള്‍ക്ക് 38379292, 33049521, 35665700 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് പരിപാടിയുടെ കണ്‍വീനര്‍ ലുലു അബ്ദുല്‍ ഹഖ് അറിയിച്ചു.
Content Highlights: friends association baharain
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..