ലുലു ഹൈപ്പർമാർക്കറ്റിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിനു തുടക്കമായി


1 min read
Read later
Print
Share

ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ മേള ഉദ്ഘാടനം ചെയ്യുന്നു

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിവൽ ദാനാ മാളിൽ വ്യാഴാഴ്ച തുടക്കമായി. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജൂസർ രൂപവാലയുടെയും മറ്റു മാനേജ്മന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ മേള ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രുചികരമായ ഭക്ഷണങ്ങൾ മേളയിൽ അണിനിരക്കുന്നുണ്ട്. ബഹ്റൈനിലെ ഭക്ഷണ പ്രേമികൾക്ക് ആഘോഷമൊരുക്കുന്ന മേള മാർച്ച് എട്ട് വരെ തുടരും. യു.കെയിൽനിന്നുള്ള ഷെഫ് ജോമോൻ കുര്യാക്കോസ്, ബഹ്റൈനിൽ നിന്നുള്ള ഷെഫ് അല, യൂസഫ് സൈനൽ, ലുലു ബഹ്റൈൻ മുഖ്യ ഷെഫ് സുരേഷ് നായർ എന്നിവർ ഫുഡ് ഫെസ്റ്റിവലിന് രുചി പകരാനെത്തും. ലോകത്തിന്റെ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണങ്ങൾ ഷെഫുമാർ തയ്യാറാക്കും. ഉപഭോക്താക്കൾക്ക് ബഹ്റൈനിലെ ലുലുവിന്റെ ഏത് ശാഖയിൽനിന്നും ഇവ വാങ്ങാവുന്നതാണ്.

കേക്ക്, മീറ്റ്, സമുദ്ര വിഭവങ്ങൾ, ഫ്രെഷ് ചിക്കൻ പാർട്സ്, ഗ്രിൽഡ് മീറ്റ്, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവക്ക് 30 ശതമാനം മുതൽ 50 ശതമാനം വരെ ഇളവും ലഭിക്കുന്നതാണ്. ഫെബ്രുവരി 27ന് പ്രശസ്ത സിനിമാതാരം ഹണി റോസ് ഫെസ്റ്റിവലിന്റെ ഭാഗമായെത്തും. രുചിരഹസ്യങ്ങൾ പഠിക്കുന്നതിന് ഷെഫുമാർക്കൊപ്പം മാസ്റ്റർ ക്ലാസ് സെഷനും ഒരുക്കിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയ ചാനലുകൾ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Content Highlights: food festival at lulu hypermarket started

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

കെ.പി.എ. എജ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2023

Jun 6, 2023


image

1 min

സി.ബി.എസ്.ഇ. വിജയികളെ അനുമോദിച്ചു 

Jun 6, 2023


NATCHO

1 min

നാച്ചോ ബഹ്റൈന്‍ കര്‍ഷകശ്രീ പുരസ്‌കാരം ഷനില്‍-ഷൈല ദമ്പതികള്‍ക്ക് 

Jun 6, 2023

Most Commented