ഫെഡറേഷന്‍ കപ്പ് നാടന്‍ പന്ത് കളി മത്സരം: ഫൈനല്‍ നവംബര്‍ നാലിന്


ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ചടങ്ങിനിടെ

മനാമ: ബഹ്‌റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ കീഴില്‍ സംഘടിപ്പിക്കുന്ന നാടന്‍ പന്തുകളിയുടെ ഫൈനല്‍ മത്സരം നവംബര്‍ നാലിന് നടക്കും. നവംബര്‍ നാലിന് ഉച്ച കഴിഞ്ഞ് 1.30-ന് ലൂസേഴ്‌സ് ഫൈനലും തുടര്‍ന്ന് 2.30-ന് ഫൈനലും അരങ്ങേറും. ഫെഡറേഷന്‍ കപ്പ് നാടന്‍ പന്തുകളിയുടെ വെള്ളിയാഴ്ച്ച നടന്ന അവസാന റൗണ്ട് ലീഗിലെ ആദ്യ മത്സരത്തില്‍ വണ്ടന്മേട് ടീം ചമ്പക്കര ടീമിനെയും, രണ്ടാം മത്സരത്തില്‍ മണര്‍കാട് ടീം പാമ്പാടി ടീമിനെയും പരാജയപ്പെടുത്തി.

വെള്ളിയാഴ്ച്ച നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം നിര്‍വഹിച്ചു. ഒ.ഐ.സി.സി. നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജവാദ് വക്കം, ഒ.ഐ.സി.സി. കൊല്ലം ജില്ലാ പ്രസിഡന്റ് നസീം തൊടിയൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജന്‍ തോമസ്, ട്രഷറര്‍ കുരുവിള പാമ്പാടി, റോബിന്‍ ഏബ്രഹാം, മനോഷ് കോര, അനീഷ് ഗൗരി, ജോജി ഈശോ പ്രസംഗിച്ചു.

നവംബര്‍ 4 ലൂസേഴ്‌സ് ഫൈനലില്‍ മണര്‍കാട് ടീം പാമ്പാടി ടീമിനെ നേരിടും. ഫൈനലില്‍ വാകത്താനം ടീം ചമ്പക്കര ടീമിനെ നേരിടും. സമാപന സമ്മേളനത്തില്‍ ബഹ്റൈനിലെ സാമൂഹിക സംസ്‌കാരിക രാഷ്ട്രീയ മത മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. കെ.ഈ. ഈശോ (ജോയ്) ഈരേച്ചേരില്‍ ഏവര്‍ റോളിങ് ട്രോഫിക്കുവേണ്ടിയും കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്‌ക്കോപ്പ മെമ്മോറിയല്‍ ഏവര്‍ റോളിങ് ട്രോഫിക്ക് വേണ്ടിയും എം.സി. കുരുവിള മണ്ണൂര്‍ മെമ്മോറിയല്‍ ഏവര്‍ റോളിങ് ട്രോഫിക്കുവേണ്ടിയും ബെസ്റ്റ് ബേക്കേഴ്‌സ് പുതുപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും ഒ.ഐ.സി.സി. നാഷണല്‍ കമ്മിറ്റി ബഹ്റൈന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവര്‍ഡിന് വേണ്ടിയും മാത്യു വര്‍ക്കി അക്കരക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവര്‍ഡിന് വേണ്ടിയുമുള്ള മത്സരങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Content Highlights: federation cup football final on november 4


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented