ഫായിസ് അഷ്റഫ് അലിക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ നൽകിയ സ്വീകരണം
മനാമ : കേരളത്തില്‍ നിന്നും ലണ്ടനിലേക്ക് സൈക്കിളില്‍ സാഹസിക യാത്ര ചെയ്യുന്ന കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്റഫ് അലിക്ക് 'പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍' സ്വീകരണം നല്കി. ഓഗസ്റ്റ് 15 ന് കേരളത്തില്‍ നിന്നും യാത്ര ആരംഭിച്ച ഫായിസ് അഷ്റഫ് അലി കഴിഞ്ഞ ദിവസമാണ് ബഹ്റൈനില്‍ എത്തിയത്.
രണ്ട് വന്കരകളിലൂടെ 35 രാജ്യങ്ങള്‍ കടന്ന് 450 ദിവസങ്ങള്‍കൊണ്ടാണ് ലണ്ടനില്‍ എത്തിച്ചേരുക. അല്‍റീഫ് പാന്‍ ഏഷ്യ റെസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ ഉപഹാരം പ്രസിഡന്റ് ബാബു ജി നായര്‍ സമ്മാനിച്ചു.
മുന്‍ പ്രസിഡന്റ് കെ. ജനാര്ദ്ദനന് പൊന്നാട അണിയിച്ചു. മുസ്തഫ കുന്നുമ്മല്‍, എന്‍.കെ അഷ്റഫ്, ഫാസില്‍ വട്ടോളി, ഇബ്രാഹിം ഹസ്സന് പുറക്കാട്ടിരി, പങ്കജ് നാഭന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഫായിസ് അഷ്റഫ് അലി സ്വീകരണത്തിന് നന്ദി അറിയിച്ചു കൊണ്ട് മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി വിന്‍സെന്റ് തോമസ് സ്വാഗതവും, ട്രഷറര്‍ കെ. ഇ സതീഷ് നന്ദിയും പറഞ്ഞു.
Content Highlights: fayis ashraf ali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..