Photo: Pravasi mail
മനാമ: കേരളത്തിന്റെ സമ്പദ്ഘടന കെട്ടുറപ്പുള്ളതാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്കുന്ന പ്രവാസികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്നും പ്രകടന പത്രികയിലൂടെ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ പ്രയോഗത്തില്‍ കൊണ്ടുവരണമെന്നും കെഎംസിസി ബഹ്റൈന്‍ കേന്ദ്ര-കേരള സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ പെന്ഷന് ഉടന്‍ നല്കി തുടങ്ങണമെന്നും എല്ലാ മാസവും കൃത്യമായി നല്‍കുന്നത് ഉറപ്പ് വരുത്താന്‍ കേരള സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ബഹ്റൈന്‍ കെഎംസിസി സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഹബീബ് റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. ഭാരവാഹികളായ റസാഖ് മൂഴിക്കല്‍, കുട്ടൂസ മുണ്ടേരി, ശംസുദ്ദീന്‍ വെള്ളികുളങ്ങര, ഷാഫി പാറക്കട്ട, എ. പി ഫൈസല്‍, ഒ.കെ കാസിം, കെ കെ. സി മുനീര്‍, അസ്ലം വടകര ശരീഫ് വില്യാപ്പള്ളി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Content Highlights: Expatriate welfare pension of Rs 5000 should be implemented KMCC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..