കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിൽ നിന്ന് പുറപ്പെടുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ | മാതൃഭൂമി
മനാമ: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച യൂണിയന്‍ ബജറ്റില്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ തീര്‍ത്തും അവഗണിച്ചതില്‍ പ്രവാസി വെല്‍ഫെയര്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
2022-ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി 8,17,915 കോടി രൂപ രാജ്യത്ത് കൊണ്ട് വന്ന ഇന്ത്യയിലെ പ്രവാസി സമൂഹത്തോടാണ് യൂണിയന്‍ ഗവണ്‍മെന്റിന്റെ ഈ കടുത്ത അവഗണന. കേവലം അഞ്ചു കോടി രൂപ പ്രവാസി വനിതകള്‍ക്കായി നീക്കിവച്ചതൊഴിച്ചാല്‍ രാജ്യത്തെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള ഒരു പദ്ധതിയോ പരാമര്‍ശമോ ഇന്നത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തപ്പെടാതിരുന്നത് പ്രവാസി സമൂഹത്തോടുള്ള സര്‍ക്കാരുകളുടെ അവഗണനയുടെയും വഞ്ചനകളുടെയും നീതികേടിന്റെയും ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രവാസി വെല്‍ഫെയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
Content Highlights: Expatriate Welfare on Union budget
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..