ദിശ സെന്റർ ബഹ്‌റൈൻ സംഘടിപ്പിച്ച വിനോദയാത്ര
മനാമ: ദിശ സെന്റര്‍ ബഹ്‌റൈന്‍, ഈദ് അവധി ദിനത്തില്‍ മലയാളി കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച വിനോദയാത്ര ശ്രദ്ധേയമായി. ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങളും ബാച്ചിലേഴ്സുമാണ് യാത്രയില്‍ പങ്കെടുത്തത്.
തങ്ങളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും മാത്രം ഒതുങ്ങി ജീവിക്കുന്നവരായിരുന്നു യാത്രികരില്‍ പലരും. പ്രവാസ ജീവിതത്തിനിടക്ക് ലഭിച്ച അപൂര്‍വ അവസരമായിട്ടാണ് ചിലര്‍ ഇതിനെ വിലയിരുത്തിയത്. ജുഫൈറിലെ ഗ്രാന്‍ഡ് മോസ്‌ക്, ദില്‍മുനിയ മാള്‍, മറീന ബീച്ച്, മാല്‍കിയ ബീച്ച്, ഒട്ടക പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
യാത്രയില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. ലെമണ്‍ സ്പൂണ്‍, മധുരം മലയാളം, ഇന്‍സ്റ്റന്റ് ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ പരിപാടിക്ക് കൊഴുപ്പേകി. യാത്രയ്ക്ക് ദിശ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ്, മൊയ്തു, ഷമീം, ഫസലുറഹ്‌മാന്‍, ജലീല്‍, ഹാഷിം, സമീറ നൗഷാദ്, റഷീദ സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Content Highlights: eid tour disha centre bahrain
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..