.
മനാമ: പ്രവാസി സമൂഹത്തെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ മനുഷ്യസ്‌നേഹിയായ രാഷ്ട്രീയ നേതാവായിരുന്നു ഇ. അഹമ്മദ് എന്ന് ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ പറഞ്ഞു. പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും ലോക പ്രവാസി സമൂഹത്തിന്റെ രക്ഷകനായിരുന്നു ഇ. അഹമ്മദ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അഹമ്മദ് സാഹിബിനെ ഓര്‍ത്തെടുക്കാം, ഇന്ത്യന്‍ വര്‍ത്തമാനം ചര്‍ച്ച ചെയ്യാം' എന്ന ശീര്‍ഷകത്തില്‍ കെ.എം. സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശംസുദ്ദീന്‍ വെള്ളികുളങ്ങര വിഷയം അവതരിപ്പിച്ചു സംസാരിച്ചു. വര്‍ത്തമാനകാല ഇന്ത്യയിലെ സാഹചര്യങ്ങളും സങ്കീര്‍ണതകളും ഇ. അഹമ്മദിന്റെ സാന്നിധ്യം ആഗ്രഹിച്ചു പോകുന്നതാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
അപസ്വരതകള്‍ക്കിടയില്‍ രാജ്യത്തിന്റെ ബഹുസ്വരത ഉയര്‍ത്തിപിടിച്ച ഭരണാധികാരി എന്ന നിലയിലും മതേതര ഭാരതം അദ്ദേഹത്തെ ഓര്‍ക്കുമെന്നും പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരായ പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര, എഴുത്തുകാരന്‍ അഷ്‌റഫ് കണ്ണൂര്‍, റഫീഖ് തോട്ടക്കര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സലീം തളങ്കര, എ പി ഫൈസല്‍, നിസാര്‍ ഉസ്മാന്‍, ഷരീഫ് വില്ല്യാപ്പിള്ളി, ഷാജഹാന്‍ പരപ്പന്‍പൊയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ പി മുസ്തഫ സ്വാഗതവും അസ്ലം വടകര നന്ദിയും പറഞ്ഞു.
Content Highlights: e ahammed bahrain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..