ദാറുല്‍ ഈമാന്‍ പഠിതാക്കളുടെ സംഗമം നവംബര്‍ 17ന്


.

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം വനിതാ വിംഗിന്റെ കീഴില്‍ നടക്കുന്ന ഇസ്ലാമിക പഠന കോഴ്സുകളായ തംഹീദുല്‍ മര്‍അ, ഖുര്‍ആന്‍ വാരാന്ത ക്ലാസ് എന്നിവയിലെ പഠിതാക്കളുടെ സംഗമം നവംബര്‍ 17 ന് നടക്കും. വൈകീട്ട് 7 മണിക്ക് വെസ്റ്റ് റിഫയിലുള്ള ദിശാസെന്ററില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ദാറുല്‍ ഈമാന്‍ കേരളയുടെ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി 'ജീവിത വിജയം ഖുര്‍ആനിലൂടെ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എം.എം. സുബൈര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

വിവിധ കാരണങ്ങളാല്‍ അടിസ്ഥാന മതവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ വനിതകള്‍ക്കായി മതപഠനത്തിന് അവസരമൊരുക്കുക എന്നതാണ് തംഹീദുല്‍ മര്‍അ എന്ന കോഴ്‌സ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ വ്യവസ്ഥാപിതമായ സിലബസോട് കൂടിയ ഈ പഠനപരിപാടിയില്‍ ആനുകാലിക വിഷയങ്ങളില്‍ പണ്ഡിതോചിതമായ ചര്‍ച്ചകളും സംശയനിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. രണ്ടു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. ലളിതമായ രൂപത്തില്‍ പഠന ഭാഗങ്ങള്‍ വീട്ടിലിരുന്ന് തന്നെ പഠനം നടത്താന്‍ സാധിക്കുന്നു എന്നതാണ് ഓണ്‍ലൈനിലൂടെ നടക്കുന്ന ഈ കോഴ്സിന്റെ പ്രത്യേകത.എല്ലാ തലത്തിലുമുള്ള വനിതകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ എളുപ്പത്തില്‍ പഠിക്കാനുള്ള പദ്ധതിയാണ് 'വാരാന്ത ഖുര്‍ആന്‍ പഠനം' എന്നത്. സൂക്തങ്ങളുടെ അര്‍ഥം, ആശയം, അവതരണ പശ്ചാത്തലം, പാരായണ ശാസ്ത്രം തുടങ്ങിയവ വിശദമായി ഈ പദ്ധതിയിലൂടെ പഠിതാക്കള്‍ക്ക് ലഭിക്കും. സംഗമത്തിലേക്ക് എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ സാജിദ സലിം അറിയിച്ചു.

Content Highlights: dharul eeman meeting on november 17


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented