ദാദാഭായ് കൺസ്ട്രക്ഷനും ക്യാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ദാദാഭായ് കണ്‍സ്ട്രക്ഷനും ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എക്കറിലെ ദാദാഭായ് കണ്‍സ്ട്രക്ഷന്‍ പരിസരത്ത് നടന്ന ക്യാമ്പില്‍ 400-ലധികം തൊഴിലാളികള്‍ പങ്കെടുത്തു. സര്‍ക്കാര്‍ ആശുപത്രികള്‍, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തൊഴിലാളികളെ പരിശോധിച്ചു.
ശാന്തിഗിരി ആയുര്‍വേദിക് സെന്ററിന്റെ ആയുര്‍വേദ സ്‌പെഷ്യാലിറ്റി പരിശോധനയും വിഷന്‍ ആന്‍ഡ് സ്‌റ്റൈല്‍ ഒപ്റ്റിക്കല്‍സിന്റെ നേത്ര പരിശോധനയും ഉണ്ടായിരുന്നു. ഹൃദയ- ശ്വാസകോശ ആരോഗ്യത്തെക്കുറിച്ച് പാരാമെഡിക് അക്കാദമിക് ടീമില്‍ നിന്നുള്ള ഹുസ്നിയ കരീമി, ആയുര്‍വേദത്തെയും യോഗയേയും കുറിച്ച് മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റലിനു കീഴിലുള്ള ശാന്തിഗിരി ആയുര്‍വേദിക് സെന്ററിലെ ഡോ. രാജി ശ്യാം എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നട ത്തി.
ദാദാഭായ് കണ്‍സ്ട്രക്ഷന്‍ മാനേജിങ് ഡയറക്ടര്‍ ഷബീര്‍ ദാദാഭായ്, മുഹമ്മദ് ദാദാഭായ്, സല്‍മാന്‍ ദാദാഭായ്, സി.ഇ.ഒ. അജിത് കുമാര്‍, ബി.എം.സി. ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദാദാഭായ് കണ്‍സ്ട്രക്ഷന്‍ എച്ച്.ആര്‍. മാനേജര്‍ രാകേഷ് റെയ്ന, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാന്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പ് കോ- ഓര്‍ഡിനേറ്ററുമായിരുന്നു.
ക്യാമ്പിന് ശേഷം നടന്ന ചടങ്ങില്‍ ദാദാഭായ് മാനേജിങ് ഡയറക്ടര്‍ ഷബീര്‍ ദാദാഭായ്, മൈസ ദാദാഭായ്, മുഹമ്മദ് സല്‍മാന്‍ ദാദാഭായ് എന്നിവര്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പാരാമെഡിക്കല്‍, മറ്റ് അനുബന്ധ മെഡിക്കല്‍ സ്റ്റാഫ്, വോളന്റിയര്‍മാര്‍ എന്നിവരെയും ആദരിച്ചു. എല്ലാ തൊഴിലാളികള്‍ക്കും പ്രഭാത, ഉച്ചഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു.
Content Highlights: dadabhai construction cancer care group medical camp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..