.
മനാമ: ഇന്ത്യന്‍ എംബസിയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിക്കുന്ന ഐ.എസ്.ബി കമ്മ്യൂണിറ്റി സ്പോര്‍ട്സ് ഫെസ്റ്റ് 2023-ന്റെ ഭാഗമായ ഫ്‌ലഡ്ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ജൂണ്‍ 9 വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ ഗ്രൗണ്ടില്‍ തുടക്കമാകും. അന്ന് വൈകിട്ട് 6.30ന് കാമ്പസ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഐ.എസ്. ബി കമ്മ്യൂണിറ്റി സ്പോര്‍ട്സ് ഫെസ്റ്റ് ഒരുക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെയും സാംസ്‌കാരിക നേട്ടങ്ങളെയും അനുസ്മരിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഈ പരിപാടികള്‍. നേരത്തെ ഐ. എസ് . ബി കമ്മ്യൂണിറ്റി സ്പോര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒരു ചതുരംഗ (ചെസ്) ടൂര്‍ണമെന്റ് നടത്തിയിരുന്നു.
ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യന്‍ പ്രവാസികള്‍ക്കായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് ശേഷം പ്രദര്‍ശന മത്സരവും നടക്കും. ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഫുട്‌ബോള്‍, വോളിബോള്‍, വടംവലി, കബഡി, അത്ലറ്റിക്സ് എന്നിവ ഉള്‍പ്പെടുന്ന മറ്റ് കായിക മത്സരങ്ങള്‍ രാജ്യത്തെ വിവിധ സ്‌കൂളുകള്‍ക്ക് പുറമെ ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളുടെയും ആവേശകരമായ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിച്ച് നടത്തും . ഈ കായിക മത്സരങ്ങള്‍ വരും ആഴ്ചകളില്‍ നടക്കും. കമ്മ്യൂണിറ്റി സ്പോര്‍ട്സ് ഫെസ്റ്റ് ആരോഗ്യകരമായ സംസ്‌കാരം സൃഷ്ടിക്കുകയും സമൂഹത്തില്‍ സൗഹൃദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നു ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 38099941, 37130494
രജിസ്‌ട്രേഷന് : https://shorturl.at/kmtK3
Content Highlights: cricket tournament


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..