കോളോത്ത് ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു


.

മനാമ: ബഹ്റൈന്‍ കെഎംസിസി സ്ഥാപക നേതാക്കളില്‍ പ്രമുഖനും കോഴിക്കോട് ജില്ലാ കെഎംസിസിയുടെ മുന്‍ പ്രസിഡന്റും ആയഞ്ചേരി പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റും, മത സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കേളോത് ഇബ്രാഹിം ഹാജി ആയഞ്ചേരിയുടെ നിര്യാണത്തില്‍ കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് കോട്ടപ്പള്ളി ഫൈസല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, റസാഖ് ആയഞ്ചേരി, അഷ്റഫ് കെ.കെ എന്നിവര്‍ സംസാരിച്ചു.

കെഎംസിസി ബഹ്റൈന്‍ കെട്ടിപടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച കേളോത്തിന്റെ നിര്യാണം നാട്ടില്‍ സംഘടനാ മതസാമൂഹ്യരംഗത്ത് ഒരു വിടവ് തന്നെയായിരിക്കുമെന്ന് പ്രാസംഗികര്‍ ചൂണ്ടികാട്ടി. പ്രത്യേക പ്രാര്‍ത്ഥനക്കും നമസ്‌കാരത്തിനും ഫൈസല്‍ കണ്ടിതാഴ നേതൃത്വം നല്‍കി. ഹസ്സൈനാര്‍ കളത്തിങ്കല്‍, ഒ കെ കാസിം, റഫീഖ് തോട്ടക്കര, സുഹൈല്‍ മേലടി,, ഹമീദ് അയനിക്കാട്, ഇസ്ഹാഖ് വില്യപള്ളി, അഷ്റഫ് തോടന്നൂര്‍, ഷാഫി വേളം, മുനീര്‍ ഒഞ്ചിയം, സാഹിര്‍ ബാലുശ്ശേരി, ലത്തീഫ് കൊയിലാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.



Content Highlights: condolence meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented