ബഹ്റൈന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ആദ്യഫലപ്പെരുന്നാള്‍


സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിലെ ആദ്യഫലപ്പെരുന്നാളിന്റെ ഒന്നാം ഭാഗം ഉദ്ഘാടനം കത്തീഡ്രൽ സഹവികാരി ഫാദർ സുനിൽ കുര്യൻ ബേബി നിർവഹിക്കുന്നു.

മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ രണ്ടാം ഘട്ടമായി നടത്തുന്ന കത്തീഡ്രല്‍ കുടുംബ സംഗമം വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ചു വിപുലമായി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യഫലപ്പെരുന്നാളിന്റെ ജനറല്‍ കണ്‍വീനര്‍ ജേക്കബ് പി. മാത്യു, ജോയിന്റ് ജനറല്‍ കണ്‍വീനേഴ്സ് ആയ അനു കെ. വര്‍ഗീസ്, വിനു പൗലോസ്, സെക്രട്ടറി ബിനു എം. ഈപ്പന്‍ എന്നിവരുടെ നേത്യത്വത്തില്‍ വിവിധ കമ്മറ്റികള്‍ സേവനം ചെയ്ത് വരുന്നു.

വിവിധയിനം ഫുഡ് സ്റ്റാളുകള്‍, ഗെയിം സ്റ്റാളുകള്‍, മെഡിക്കല്‍ ചെക്കപ്പ്, ഗാനമേള, നാടന്‍ പാട്ട്, വടംവലി മത്സരം, മെഗാ മാര്‍ഗംകളി, ഡാന്‍സ്, മ്യൂസിക്കല്‍ ഫ്യൂഷന്‍, ഫാമിലി ഫാഷന്‍ ഷോ, ബൈബിള്‍ ഡ്രാമാസ്‌കോപ്പ് നാടകം തുടങ്ങി വിവിധയിനം പ്രോഗ്രാമുകള്‍ അന്നേദിവസം നടത്തുന്നതാണ്. അതിനോടൊപ്പം ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കുടുംബസംഗമത്തില്‍ ഇടവകയിലെ ആബാലവൃദ്ധ ജനങ്ങളും സഹകരിച്ചു കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ പോള്‍ മാത്യു, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുരിയന്‍ ബേബി, ട്രസ്റ്റി സാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍ ടി. വറുഗീസ് എന്നിവര്‍ അറിയിച്ചു.



Content Highlights: church perunnal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented