.
കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് രൂപീകരിച്ചു. സല്‍മാനിയ സഗയ്യ ഹാളില്‍ നടന്ന രൂപീകരണ യോഗത്തില്‍ ചില്‍ഡ്രന്‍സ് വിംഗ് കണ്‍വീനര്‍ അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗം കെപിഎ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം ചില്‍ഡ്രന്‍സ് പാര്‍ലമെന്റിനെ സംബന്ധിച്ച് വിഷയാവതരണം നടത്തി. പുതിയ തലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും സമൂഹത്തെയും കുടുംബത്തെയും നയിക്കാനുതകുന്ന തരത്തില്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെയും ആവശ്യകതയിലൂന്നിയാണ് കെപിഎ കുട്ടികള്‍ക്കായി പാര്‍ലമെന്റ് രീതിയില്‍ പ്രവര്‍ത്തന കൂട്ടായ്മ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് നിസാര്‍ കൊല്ലം അറിയിച്ചു. തുടര്‍ന്ന് കുട്ടികളുമായി നടന്ന സംവാദത്തിനു ശേഷം ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് ക്യാബിനറ്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സ്പീക്കര്‍ : ലക്ഷ്മി അനോജ്, ഡെപ്യൂട്ടി സ്പീക്കര്‍ : സന ഫാത്തിമ, പ്രൈം മിനിസ്റ്റര്‍ : മുഹമ്മദ് യാസീന്‍, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ : അബൂബക്കര്‍ മുഹമ്മദ്, ഫൈനാന്‍സ് മിനിസ്റ്റര്‍ : അമൃതശ്രീ ബിജു, എഡ്യൂക്കേഷന്‍ മിനിസ്റ്റര്‍ : മിഷേല്‍ പ്രിന്‍സ്, എന്റര്‍ടൈന്‍മെന്റ് & കള്‍ച്ചറല്‍ മിനിസ്റ്റര്‍ - ദേവിക അനില്‍, സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍: റെമിഷ പി. ലാല്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
കെ.പി.എ ട്രഷറര്‍ രാജ് കൃഷ്ണന്‍, വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, അസി.ട്രഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ജ്യോതി പ്രമോദ് നിയന്ത്രിച്ച യോഗത്തിനു കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ നന്ദി അറിയിച്ചു.
Content Highlights: children's parliament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..