ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 14-ാമത് വാര്‍ഷിക അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഡിസംബര്‍ 9, 10 തീയതികളില്‍ ഡിപ്ലോമാറ്റ് റാഡിസണ്‍ ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേഖലയില്‍നിന്നും ഇന്ത്യ, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള 300 ലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
പ്രശസ്തമായ സ്ഥാപനങ്ങളുടെ സി.ഇ.ഒമാര്‍, സി.എഫ്.ഒമാര്‍, സി.ഒ.ഒമാര്‍, സംരംഭകരായി മാറിയ ധനകാര്യ വിദഗ്ധര്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ സന്നിഹിതരായിരിക്കും. ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര ഉപരിതല, ഗതാഗത മന്ത്രി നിധിന് ഗഡ്കരി ഓണ്‍ലൈനില്‍ സംസാരിക്കും. ഐ.സി.എ.ഐ പ്രസിഡന്റ് ഡോ. ദേബാശിഷ് മിത്ര, വൈസ് പ്രസിഡന്റ് അനികേത് തലാത്തി, മാരുതി സുസുക്കി ഇന്ത്യ സി.എഫ്.ഒ അജയ് സേഥ്, ഐ.എം.എഫ് മുന്‍ ഉപദേഷ്ടാവ് ഡോ. നരേന്ദ്ര യാദവ്, ജെറ്റ്സെറ്റ്ഗോ സി.ഇ.ഒ കനിക തക്രിവാള് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുന്ന മറ്റ് പ്രമുഖര്‍.
സെലിബ്രിറ്റി ടി.വി താരവും മോട്ടിവേഷണല്‍ സ്പീക്കറും ക്ലാസിക്കല്‍ ഡാന്‍സറുമായ സുധ ചന്ദ്രന്, പദ്മശ്രീ മനോജ് ജോഷി എന്നിവരും പങ്കെടുക്കും. ഇത്തവണ 17 പ്രശസ്തരായ പ്രഭാഷകരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതെന്ന് ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍ ഷര്‍മിള സേഠ് പറഞ്ഞു. കോര്‍പറേറ്റ് തട്ടിപ്പുകളും പാളിച്ചകളും, ഭരണതലത്തിലുള്ള അവയുടെ പ്രത്യാഘാതം, സ്വകാര്യതയിലും സൈബര്‍ സുരക്ഷയിലുമുള്ള ആശങ്ക, ഓഡിറ്റര്‍മാരും അക്കൗണ്ടന്റുമാരും തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രഭാഷണങ്ങളുണ്ടാകും.
ഉദ്ഘാടന ചടങ്ങില്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ അനാലിസിസ് ആന്റ് എക്കണോമിക് ഇന്‍ഫര്‍മേഷന്‍ അധ്യക്ഷ ദുആ അബ്ദുല്ല അല്‍മുഅല്ലിം, ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ, കെ.പി.എം.ജി ബഹ്റൈന്‍ മാനേജിങ് പാര്‍ട്ണര്‍ ജമാല്‍ ഫക്രൂ, ബഹ്റൈന്‍ അക്കൗണ്ടന്റ്സ് അസോസിയേഷന് ചെയര്മാന് അബ്ബാസ് അലി രാധി തുടങ്ങിയവര്‍ പങ്കെടുക്കും.
Content Highlights: chartered accountants conference
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..