സൈനുദ്ദീനുള്ള സാമ്പത്തിക സഹായം എം.സി.എം.ഏ. ചാരിറ്റി കൺവീനർ മുഹമ്മദ് റാഫി, രക്ഷാധികാരി ലത്തീഫ് മരകാട്ടിനു കൈമാറുന്നു
മനാമ: ഗുരുതരമായ അസുഖം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനുദ്ദീന് സഹായഹസ്തവുമായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.ഏ.). തുടർ ചികിത്സയ്ക്കായി എത്രയും പെട്ടെന്ന് രോഗിയെ നാട്ടിലെത്തിക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെത്തുടർന്നാണ് എം.സി.എം.ഏ അംഗമായ സൈനുദ്ദീനെ സഹായിക്കാൻ സംഘടന രംഗത്തെത്തിയത്.
സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന അദ്ദേഹത്തിനുള്ള സാമ്പത്തിക സഹായവും കുടുംബത്തിനുള്ള വിമാന ടിക്കറ്റും എം.സി.എം.ഏ. ചാരിറ്റി കൺവീനർ മുഹമ്മദ് റാഫി, രക്ഷാധികാരി ലത്തീഫ് മരകാട്ടിനു കൈമാറി. ചടങ്ങിൽ സെക്രട്ടറി അഷ്കർ പൂഴിതല, ക്യാബിനറ്റ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, മെഹബൂബ്, മജീദ്, അസിസ്, റഫീക് അബ്ദുള്ള, ഫസലു എന്നിവരും സന്നിഹിതരായിരുന്നു.
Content Highlights: central market malayalee association provide zainudheen help
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..