സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയും സൗജന്യ പരിശോധനയും


Photo: Pravasi mail

മനാമ: ലോക മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രവിശ്യ, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടിയും സൗജന്യ പരിശോധനയും സംഘടിപ്പിക്കുന്നു.

അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെ അദില്യ സെന്ററിന്റെ ഒന്നാം നിലയില്‍ ഒക്ടോബര്‍ 21 വെള്ളിയാഴ്ച്ച 3 മണി മുതലാണ് സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റലിന്റെ മനാമ സെന്ററിലെ ഗൈനക്കോളജി വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ.കൃഷ്ണ കെ. രമാവതിന്റെ നേതൃത്വത്തിലാണ് വനിതകള്‍ക്കായുള്ള ബോധവല്‍ക്കരണ സെമിനാറും സൗജന്യ പരിശോധനയും നടക്കുന്നത്.



എല്ലാ വനിതകളെയും ഈ പരിപാടിയിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമെന്‍സ് ഫോറം പ്രസിഡന്റ് കൃപാ രാജീവുമായി 35641402 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് എന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് ഭാരവാഹികളായ എബ്രഹാം സാമുവേല്‍ (പ്രസിഡന്റ്), പ്രേംജിത് (ജനറല്‍ സെക്രട്ടറി), ഷെമിലി ജോണ്‍ (വിമന്‍സ് ഫോറം രക്ഷാധികാരി), ഹരീഷ് നായര്‍ (വൈസ് പ്രസിഡന്റ്), വിനോദ് നാരായണന്‍ (ആക്ടിങ് ചെയര്‍മാന്‍), ജിജോ ബേബി (ട്രഷറര്‍) എന്നിവര്‍ അറിയിച്ചു.

Content Highlights: Breast cancer awareness program


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented