ഇന്ത്യന്‍ സ്‌കൂളില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ കാമ്പയിന്‍


ഇന്ത്യൻ സ്‌കൂളിൽ നടന്ന സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ

മനാമ: സ്തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെയും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ കാമ്പയിന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആരംഭിച്ചു.

ഒക്ടോബറില്‍ ആചരിക്കുന്ന അന്താരാഷ്ട്ര സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കാമ്പയിന്റെ ഭാഗമായി സ്‌കൂളിലെ ബയോടെക്നോളജി അധ്യാപിക ഡെയ്സി പീറ്റര്‍ 'സ്തനാര്‍ബുദം-നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും' എന്ന വിഷയത്തില്‍ അവതരണം നടത്തി. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും അതിജീവന നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഡെയ്സി പീറ്റര്‍ പറഞ്ഞു. നാലും അഞ്ചും ഗ്രേഡുകളിലെ അധ്യാപികമാര്‍ പരിപാടിയില്‍ പങ്കെടുത്തു.

രോഗനിര്‍ണയം, രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ കാമ്പയിന്‍ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ സന്ദേശത്തില്‍ പറഞ്ഞു. രോഗങ്ങളില്‍ നിന്ന് സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്ന നൂതന മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നതെന്നു സെക്രട്ടറി സജി ആന്റണി പറഞ്ഞു. നേരത്തെയുള്ള സ്തനാര്‍ബുദ പരിശോധനയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനും പ്രതിരോധ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി സ്‌കൂളിന്റെ വിവിധ തലങ്ങളില്‍ വിജ്ഞാനപ്രദമായ സെഷനുകള്‍ തുടര്‍ന്നും നടത്തുമെന്ന് പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു.

Content Highlights: Breast Cancer Awareness Campaign in Indian School


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented