ബഹ്റൈന്‍ കേരളീയ സമാജത്തില്‍ കുട്ടികള്‍ക്കായി ബുക് റിവ്യൂ വീഡിയോ മത്സരം 


.

മനാമ: ബഹ്റൈന്‍ കേരളീയ സമാജവും ഡിസി ബുക്‌സും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബി കെ എസ് സാഹിത്യ വിഭാഗം കുട്ടികള്‍ക്കായി ' ബുക് റിവ്യൂ' വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്ക് അവര്‍ വായിച്ച ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ച് സംസാരിക്കാം. പുസ്തകാവലോകന മത്സരത്തില്‍ 10 വയസ്സുമുതല്‍ 14 വയസ്സുവരെയും, 15 വയസ്സു മുതല്‍ 18 വയസ്സുവരെയും രണ്ട് ഗ്രൂപ്പുകളില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. 3 മുതല്‍ 5 മിനിറ്റ് വരെ സമയ പരിധിയില്‍ ഉള്ള വീഡിയോ റെക്കോര്‍ഡ് ചെയ്ത് bkssahithyavedi2018@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് നവംബര്‍ 5 ന് മുന്‍പായി അയക്കേണ്ടതാണ്.

തിരഞ്ഞെടുക്കുന്ന റിവ്യൂകള്‍ സമാജം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നതാണ്. ഏഇഇയില്‍ എവിടെ നിന്നും പങ്കെടുക്കാവുന്ന മത്സരത്തിന്റെ വിജയികള്‍ക്ക് സമ്മാനം ലഭിക്കുന്നതാണ്. 'ബികെഎസ് - ഡിസി അന്താരാഷ്ട്ര പുസ്തകോത്സവം 2022 (പുസ്തകത്തിന്റെ പേര്) എന്ന പുസ്തകത്തെക്കുറിച്ചുള്ള അവലോകനം' എന്ന് തുടങ്ങിയാണ് വീഡിയോ ആരംഭിക്കേണ്ടത്. വീഡിയോ ലാന്‍ഡ്സ്‌കേപ്പ് (ഹൊറിസോണ്ടല്‍) ആയി റെക്കോര്‍ഡ് ചെയ്യേണ്ടതാണ്. ഇംഗ്ലീഷിലും മലയാളത്തിലും മത്സരങ്ങളില്‍ പങ്കെടുക്കാം.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

അനഘ രാജീവന്‍ - 39139494
സവിത സുധീര്‍ - 33453500

Content Highlights: book review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented