കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ അഞ്ചാമത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 130 പേര് രക്തം ദാനം നൽകാനായി എത്തുകയും സമയ പരിധിക്കുള്ളിൽ 95 പേർക്ക് രക്തം നൽകാനായെന്നും പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അറിയിച്ചു.
"രക്തം നൽകൂ ജീവൻ നൽകൂ" എന്ന സന്ദേശവുമായി നടത്തിയ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള ഉദ്ഘാടനം ചെയ്തു. കെപിഎഫ് രക്ഷാധികാരി കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് അസിസ്റ്റന്റ് സെക്രട്ടറി ഫൈസൽ പാട്ടാണ്ടി സ്വാഗതവും ചാരിറ്റി വിങ് കൺവീനർ സവിനേഷ് നന്ദിയും പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡണ്ട് സാനി പോൾ, കെപിഎഫ് രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, യു. കെ. ബാലൻ, ട്രഷറർ ഷാജി പുതുക്കുടി, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോർഡിനേറ്റർ ജയേഷ് വി. കെ. യോഗ നടപടികൾ നിയന്ത്രിച്ചു.
എല്ലാ മൂന്ന് മാസം കൂടുമ്പോഴും കെപിഎഫ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും അതിനിടയിൽ വരുന്ന അടിയന്തിര രക്ത ദാന ആവശ്യങ്ങൾക്ക് 35059926 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Content Highlights: blood donation camp organised
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..