ബി.കെ.എസ്- ഡിസി അന്താരാഷ്ട്ര പുസ്തകമേള ഓഫീസ് തുറന്നു 


.

മനാമ: നവംബര്‍ 10 മുതല്‍ 20 വരെ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും പ്രര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. സമാജം പിവിആര്‍ ഹാളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സമാജത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പുസ്തകമേളയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ ഷബിനി വാസുദേവ് എന്നിവരും പുസ്തമേളയുടെ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ബഹ്‌റൈന്‍ കേരളീയ സമാജവും ഡിസി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ കേരളത്തിലെ വിവിധ പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തങ്ങളടക്കം രണ്ടായിരത്തോളം ശീര്‍ഷകങ്ങളിലുള്ള ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് എത്തുന്നതെന്നും പുസ്തകമേളയുടെ ഭാഗമായി എല്ലാ ദിവസവും സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.



Content Highlights: BKS-DC International book festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented