അരങ്ങേറ്റത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾ അതിഥികളോടൊപ്പം
മനാമ: കോൺവെക്സ് കോർപ്പറേറ്റ് ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ ന്യൂ മില്ലേനിയം സ്കൂളിലെ മുൻ നൃത്ത അധ്യാപികയും, കലാ സാംസ്കാരിക സംഘടനകളിൽ നിറ സാന്നിധ്യവുമായ ശ്രുതി ബിനോജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ എട്ട് കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റം’ശ്രുതിലയ നൃത്യാഞ്ജലി 2023’ നടന്നു. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനത്തു നിന്നുള്ള കുട്ടികളാണ് അരങ്ങേറ്റം കുറിച്ചത്. അഞ്ഞൂറിലധികം വരുന്ന സദസ്സിനെ സാക്ഷിയാക്കി ജൂനിയർ വിദ്യാർത്ഥിനികളുടെ പരിപാടി അരങ്ങേറ്റത്തിനു മാറ്റു കൂട്ടി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉത്ഘാടനം നിർവഹിച്ചു. ന്യൂ മില്ലെനിയം സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ്മ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനി സ്വാമി എന്നിവർ സന്നിഹിതരായിരുന്നു. ഷഹന ദേവനാഥൻ, ശ്രീനന്ദ ശ്രീജു, ശ്രീനിധി ശ്രീജു, വാണി ഗോപിനാഥ്, അശ്വതി രാജേഷ്, നക്ഷത്ര രാജേഷ്, അഭിനയ വിജയകുമാർ, മീര വിജയകുമാർ എന്നീ വിദ്യാർത്ഥിനികൾ ആണ്, രക്ഷിതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അരങ്ങേറ്റത്തിൽ പങ്കെടുത്തത്.
Content Highlights: gulf news bahrain
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..