സ്തനാര്‍ബുദ ബോധവത്കരണ സെമിനാര്‍ 


ഐ വൈ സി ഇന്റർനാഷണൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവത്കരണ സെമിനാർ

മനാമ: ലോകാരോഗ്യ സംഘടന ഒക്ടോബര്‍ മാസം സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിക്കുന്നതിന്റ ഭാഗമായി ഐവൈസി ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ കൗണ്‍സില്‍ ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ്സും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.

മനാമ ഷിഫാ അല്‍ ജസീറ ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ 200 ഓളം വിവിധ രാജ്യക്കാരായ പ്രവാസികള്‍ പങ്കെടുത്തു. പൂര്‍ണമായും സൗജന്യമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ടെസ്റ്റുകള്‍ നടത്തിയവര്‍ക്ക് ഒക്ടോബര്‍ 30 വരെ ഷിഫാ അല്‍ജസീറയില്‍ സൗജന്യമായി വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം ചികിത്സ ആവശ്യമെങ്കില്‍ തുടര്‍ന്നു നല്‍കുന്നതാണ്. കണ്‍സള്‍ട്ടേഷന്‍ സൗജന്യമായും തുടര്‍ ടെസ്റ്റുകള്‍ സ്ത്രീകള്‍ക്ക് 50% കിഴിവിലും തുടരും. സെമിനാറില്‍ അന്‍പതോളം സ്ത്രീകള്‍ പങ്കെടുത്തു.



സെമിനാര്‍ ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഡോ. മസൂമ എച്ച് എ റഹിം ഉത്ഘാടനം ചെയ്തു. ഐവൈസി ബഹ്റൈന്‍ കൗണ്‍സിലംഗം സല്‍മാനുല്‍ ഫാരിസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഐവൈസി ഏഷ്യ & ഗള്‍ഫ് കോഡിനേറ്റര്‍ ഫ്രഡി ജോര്‍ജ്, ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരായ ഹുസ്‌നിയ അലി കരീമി, ഡോ.ഷെമിലി പി ജോണ്‍ ,ഒഐസിസി നേതാക്കളായ രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, മിനി മാത്യു, ഐവൈസിസി ഭാരവാഹികളായ മണിക്കുട്ടന്‍, പ്രമീജ്, ഷിഫ അല്‍ജസീറയെ പ്രതിനിധീകരിച്ച് ഡോ. ഷംനാദ് മജീദ് കുഞ്ഞ്, ഷര്‍ലിഷ് ലാല്‍ എന്നിവര്‍ പങ്കെടുത്തു.

ഡോ.ഷൈനി സുശീലന്‍ സ്തനാര്‍ബുദ സെമിനാറിന് നേതൃത്വം നല്‍കി. ഐവൈസി കൗണ്‍സില്‍ അംഗങ്ങളായ അനസ് റഹിം, റംഷാദ് അയിലക്കാട്, നിസാര്‍ കുന്നംകുളത്തിങ്ങല്‍ ,ബേസില്‍ നെല്ലിമറ്റം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Content Highlights: Behrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented