ബഹ്‌റൈന്‍ പ്രതിഭ 'പാലം-ദി ബ്രിഡ്ജ് 2022'  ലോഗോ പ്രകാശനം ചെയ്തു


അശോക് കുമാര്‍

ബഹ്‌റൈൻ പ്രതിഭ നടത്തുന്ന 'പാലം-ദി ബ്രിഡ്ജ് 2022' ലോഗോ പ്രകാശനം ചെയ്യുന്നു

മനാമ: നവംബര്‍ മൂന്ന് നാല് തിയ്യതികളില്‍ ബഹ്‌റൈന്‍ പ്രതിഭ നടത്തുന്ന 'പാലം-ദി ബ്രിഡ്ജ് 2022' എന്ന കേരള അറബ് സാംസ്‌ക്കാരിക വിനിമയ പരിപാടിയുടെ ലോഗോ പ്രകാശനം ബഹ്‌റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി കൈമാറി. പാലം-ദി ബ്രിഡ്ജ് ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ പ്രകാശനം ചെയ്തു.

ചടങ്ങില്‍ പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടന്‍ അധ്യക്ഷനായിരുന്നു. പാലം-ദി ബ്രിഡ്ജ് ധനകാര്യ കണ്‍വീനര്‍ മഹേഷ് യോഗി ദാസ്, വളണ്ടിയര്‍ ക്യാപ്റ്റന്‍ രാജേഷ് ആറ്റഡപ്പ, കലാ വിഭാഗം കണ്‍വീനര്‍ അനഘ, ജോയന്റ് സെക്രട്ടറി പ്രജില്‍ മണിയൂര്‍, വൈസ് പ്രസിഡണ്ട് ഡോ: ശിവകീര്‍ത്തി, രക്ഷാധികാരി സമിതി അംഗങ്ങള്‍ ഷെറീഫ് കോഴിക്കോട്, റാം ബിനു മണ്ണില്‍, ലിവിന്‍ കുമാര്‍, എന്‍.കെ. വീരമണി എന്നിവരും ഇരുനൂറ്റി ഒന്ന് അംഗ സംഘാടക സമിതി അംഗങ്ങളും സംബന്ധിച്ചു.



കലാകാരന്‍മാരായ കടുവ ഫെയിം അതുല്‍ നറുകര, പ്രസീത ചാലക്കുടി, സൂഫി സംഗീതജ്ഞര്‍ സമീര്‍, ബിന്‍സി എന്നിവരുടെ ടീം നവംബര്‍ മൂന്ന്, നാല് തിയ്യതികളിലായി സമാജത്തില്‍ ഒരുക്കുന്ന വേദിയില്‍ പങ്കെടുക്കും. നവംബര്‍ മൂന്ന് വ്യാഴാഴ്ച വൈകുന്നേരം എട്ട് മണി മുതല്‍ വെള്ളിയാഴ്ച രാത്രി 10 മണി വരെ നീണ്ടു നില്‍ക്കുന്ന തിറ, തെയ്യം, പടയണി, കോല്‍ക്കളി, മുട്ടി പാട്ട്, തുടങ്ങി വിവിധങ്ങളായ കേരളീയ നാടന്‍ കലാരൂപങ്ങളും അറബിക് കലാപരിപാടികളും ചേര്‍ന്ന സാംസ്‌ക്കാരിക പരിപാടികള്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്.

ബേക്കല്‍ കോട്ട, മിഠായി തെരുവ്, മട്ടാഞ്ചേരി ജൂത തെരുവ്, തിരുവനന്തപുരം പാളയത്തെ പള്ളി, അമ്പലം, മസ്ജിദ് ചേര്‍ന്ന മത മൈത്രി ഇടം, ബഹ്‌റൈന്‍ ട്വിന്‍ ടവര്‍, ബാബല്‍ ബഹ്‌റൈന്‍ എന്നീ കേരളത്തിന്റെയും ബഹ്‌റൈനിന്റെയും ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ പുനര്‍ നിര്‍മിക്കാന്‍ ഉള്ള ശ്രമം നടത്തിവരികയാണെന്ന് സംഘാടകര്‍ അറിയിച്ചു. ഫുഡ് സ്റ്റാളുകള്‍ക്കൊപ്പം ചരിത്ര, ചിത്ര, കരകൗശല, പുസ്തക, ശാസ്ത്ര പ്രദര്‍ശന സ്റ്റാളുകളും, പാവകളി, മാജിക്, സൈക്കിള്‍ ബാലന്‍സ് എന്നീ കലാ പരിപാടികളും ഉണ്ടായിരിക്കും.

പ്രതിഭയുടെ 26 യൂണിറ്റുകള്‍, അതിന്റെ 13 സബ് കമ്മിറ്റികള്‍ എന്നിവ ചേര്‍ന്ന ഘോഷയാത്ര സമാജം, കെ.എ സി.എ ഹാള്‍ എന്നിവിടങ്ങളില്‍ ഒരുക്കും. കേരളത്തിലെയും ബഹ്‌റൈനിലെയും മന്ത്രിമാര്‍, ഇന്ത്യന്‍ അംബാസഡര്‍, ബഹ്‌റൈനിലെ സാംസ്‌ക്കാരിക ജനപ്രതിനിധികള്‍ എന്നിങ്ങനെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പാലം-ദി ബ്രിഡ്ജ് പരിപാടിയില്‍ സംബന്ധിക്കുന്നതാണെന്നും പരിപാടി തികച്ചും സൗജന്യമായിരിക്കും എന്നും സംഘാടക സമിതി ചെയര്‍മാന്‍ പി. ശ്രീജിത,് ജനറല്‍ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ എന്നിവരും പ്രതിഭ ഭാരവാഹികളും അറിയിച്ചു.


Content Highlights: Behrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented