കായംകുളം പ്രവാസി കൂട്ടായ്മ, ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്റൈൻ (കെപികെബി), ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) യുമായി സഹകരിച്ച് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 85 ഓളം പേര് രക്തം നൽകിയ ക്യാമ്പ് ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ ഉദ്ഘാടനം ചെയ്യുകയും കിംഗ് ഹമദ് ഹോസ്പിറ്റൽ രക്തബാങ്കിനുള്ള കെപികെബിയുടെ ഉപഹാരം കൈമാറുകയും ചെയ്തു. കെപികെബി പ്രസിഡണ്ട് അനിൽ ഐസക്കിന്റെ അധ്യക്ഷയിൽ ചേർന്ന ചടങ്ങിന് ബിഡികെ ചെയർമാൻ കെ. ടി. സലിം സ്വാഗതവും കെപികെബി ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ നന്ദിയും പറഞ്ഞു. ട്രഷറർ തോമസ് ഫിലിപ്പ്, സാമൂഹിക പ്രവർത്തകരായ എടത്തൊടി ഭാസ്ക്കരൻ, സയ്ദ് ഹനീഫ്, അനസ് റഹിം, ജേക്കബ് തെക്കുംതോട്, ബിജു ജോർജ് എന്നിവർ സംസാരിച്ചു.
ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജോ ജോസ്, സാബു അഗസ്റ്റിൻ, ഗിരീഷ് കെ വി, നിധിൻ, എബി, അസീസ് പള്ളം, ശ്രീജ ശ്രീധരൻ, വിനീത വിജയ്, രേഷ്മ ഗിരീഷ്, സലീന ,സേഹ്ല, ധന്യ, രജിത കെപികെബി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിനോദ് ഓച്ചിറ, ഷൈനി അനിൽ, രാജേശ്വരൻ, ദീപ്തി, നീരജ്, രാജേഷ്, അതുൽ, ശരത്, സൂര്യ, രഞ്ജിത്ത് സി. ഡി, എബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാബു അഗസ്റ്റിൻ ലിന്റോ സാമുവേൽ, സാജൻ എന്നിവരാണ് ക്യാമ്പിൽ പ്ലാസ്മ ചികിത്സക്കുള്ള പ്ളേറ്റ്ലെറ്റുകൾക്കായി രക്തം നൽകിയവർ. ബിഡികെ വൈസ് പ്രസിഡണ്ട് സിജോ ജോസിന്റെ 34 മത് രക്തദാനവും, അംഗം പ്രവീഷ് പ്രസന്നന്റെ 32 മത് രക്തദാനവുമായിരുന്നു ക്യാമ്പിൽ നടന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
Content Highlights: bdk blood donation camp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..