ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍ 'പാരന്റിങ് സെഷന്‍' സംഘടിപ്പിക്കുന്നു


Photo: Pravasi mail

മനാമ: ബിഡികെ ബഹ്റൈന്‍ ചാപ്റ്റര്‍, ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷനുമായി ചേര്‍ന്ന് ഒക്ടോബര്‍ 20 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സിഞ്ചിലെ ഫ്രന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ 'പാരന്റിങ് സെഷന്‍' സംഘടിപ്പിക്കുന്നു.

കേരളത്തിലെ പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്സ്റ്റും ബിഹേവിയറല്‍ സൈക്കോതെറപ്പിസ്റ്റുമായ സിസ്റ്റര്‍ ഷൈബിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുക. കുട്ടികള്‍ക്ക് വിദ്യാഭ്യാസ രംഗത്തും ജീവിതത്തിലും ഗുണപ്രദമാകുന്ന വിഷയത്തില്‍ നടക്കുന്ന പരിശീലന സെഷനില്‍ പങ്കെടുക്കാന്‍ തല്‍പരരായ രക്ഷിതാക്കള്‍ക്ക് https://forms.gle/ui6DT4wJQpbpCNwf8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 ഫാമിലികള്‍ക്കാണ് അവസരം ലഭിക്കുക. കുട്ടികളോടൊപ്പമാണ് രക്ഷിതാക്കള്‍ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുവായും പിന്നീട് ആവശ്യമെങ്കില്‍ വ്യക്തിപരമായും സിസ്റ്റര്‍ ഷൈബിയുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 33750999, 33015579, 39125828, 39348262, 39629338 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Content Highlights: BDK Bahrain Chapter organizes 'Parenting Session'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented