വൺഡേ വോളിബോൾ ടൂർണ്ണമെന്റിൽ റണ്ണേഴ്‌സ് അപ്പ് കപ്പ് നേടിയ കെ.പി.എഫ്. വോളിബോൾ ടീം
മനാമ: വാലന്റൈന്‍സ് ഡേ വണ്‍ഡേ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കെ.പി.എഫ്. വോളിബോള്‍ ടീം റണ്ണേഴ്‌സ് അപ്പായി. വിവിധ രാജ്യങ്ങളിലെ കളിക്കാരെ പങ്കെടുപ്പിച്ച് 'പിനോയ് വോളിബോള്‍ അസോസിയേഷന്‍' സംഘടിപ്പിച്ച മത്സരത്തില്‍ വാശിയേറിയ പ്രകടനത്തിലൂടെയാണ് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ മത്സരിച്ച കെ.പി.എഫ്. ടീം ഫൈനലില്‍ റണ്ണേഴ്‌സ് അപ്പ് ആയത്.
ബി.എം.സി. ഐമാക് ബഹ്‌റൈനില്‍ വെച്ച് പ്രസിഡന്റ് ജമാല്‍ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ഫ്രാന്‍സിസ് കൈതാരത്ത് ജഴ്‌സി പ്രകാശനം ചെയ്തു പ്രഖ്യാപിച്ച ടീമിനൊപ്പം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സുധി, വൈസ് പ്രസിഡന്റ് ശശി അക്കരാല്‍, ഷാജി അനോഷ്, സിനിത്ത്, മനീഷ് എന്നിവര്‍ പ്രവര്‍ത്തിച്ചു. വെള്ളിയാഴ്ച രാവിലെ മുഹറഖ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച മത്സരത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ കെ.പി.എഫ്. ടീം റണ്ണേഴ്‌സ് അപ്പാവുമ്പോള്‍ കെ.പി.എഫ്. ഭാരവാഹികളായ ആക്റ്റിങ്ങ് സെക്രട്ടറി അഖില്‍ താമരശ്ശേരി, ട്രഷറര്‍ ഷാജി പുതുക്കുടി, വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍, രക്ഷാധികാരികളായ കെ.ടി. സലീം, സുധീര്‍ തിരുനിലത്ത്, യു.കെ ബാലന്‍, സുജിത് സോമന്‍, അനില്‍കുമാര്‍, പ്രജിത് ചേവങ്ങാട്ട്, സുജീഷ് മാടായി, അരുണ്‍ പ്രകാശ്, ഷനൂപ്, പ്രവീണ്‍, വനിതാ വിഭാഗം പ്രസിഡന്റ് രമ സന്തോഷ്, വൈസ് പ്രസിഡന്റ് സജ്‌ന ഷനൂബ്, അഞ്ജലി സുജീഷ്, സാന്ദ്ര ഷിനില്‍, ഷീബാ സുനില്‍, ഉഷ ശശി തുടങ്ങിയവര്‍ പ്രോത്സാഹനം നല്‍കി ഫൈനല്‍ മത്സരം തീരുന്നത് വരെ ടീമിനൊപ്പം നിലകൊണ്ടു.
Content Highlights: Bahrain valentines day one day volleyball tournament kozhikode pravasi forum runners up
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..