ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലിന്റെ പുതിയ ഭാരവാഹികൾ
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 2023 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഡിസംബര്‍ 31-ന് രാത്രിയില്‍ കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ 2022 വര്‍ഷത്തെ ട്രസ്റ്റി സാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവര്‍ പള്ളിയുടെ രേഖകള്‍ അഭിവന്ദ്യ തിരുമേനിക്ക് കൈമാറി.
തുടര്‍ന്ന് 2023 വര്‍ഷത്തെ ട്രസ്റ്റി ജീസണ്‍ ജോര്‍ജ്, സെക്രട്ടറി ജേക്കബ് പി മാത്യു (ലൈജു) എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു. എക്സ് ഒഫിഷ്യോ, ഓഡിറ്റര്‍, വിവിധ ഏരിയകളില്‍നിന്നുള്ള കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഏവര്‍ക്കും അഭിവന്ദ്യ തിരുമേനി പുതുവത്സരാശംസകള്‍ നേര്‍ന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഇടവക വികാരി റവ. ഫാ. പോള്‍ മാത്യൂസ്, സഹ വികാരി റവ. ഫാദര്‍ സുനില്‍ കുരിയന്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു.
Content Highlights: Bahrain St. Mary's Cathedral has new office bearers
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..