ന്യൂ മില്ലേനിയം സ്‌കൂളിൽ സംഘടിപ്പിച്ച കായിക ദിനാചരണം
മനാമ: ബഹ്‌റൈന്‍ കായിക ദിനാചരണത്തോടനുബന്ധിച്ച് ന്യൂ മില്ലേനിയം സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 9, 11 ഗ്രേഡുകളിലെ വിദ്യാര്‍ഥികളും ജീവനക്കാരും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരമായിരുന്നു ശ്രദ്ധേയ ഇനം. വിദ്യാര്‍ഥികളുടെ ടീം 5-4 എന്ന സ്‌കോറിന് വിജയം കൈവരിച്ചു.
വടംവലി മത്സരം ഉള്‍പ്പെടെ വിവിധ കായിക മത്സരങ്ങളും അരങ്ങേറി. ബഹ്‌റൈന്റെ ദേശീയ കായിക വിനോദങ്ങളെക്കുറിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ സ്‌പോര്‍ട്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിന്‍സിപ്പള്‍ അരുണ്‍ കുമാര്‍ ശര്‍മ സംസാരിച്ചു. കായിക ദിനാചരണം വന്‍ വിജയമാക്കാന്‍ സഹകരിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടര്‍ ഗീത പിള്ള എന്നിവര്‍ കായിക ദിനാചരണത്തില്‍ ആവേശത്തോടെ പങ്കെടുത്ത ജീവനക്കാരെയും വിദ്യാര്‍ഥികളെയും അഭിനന്ദിച്ചു.
Content Highlights: bahrain sports day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..