ബഹ്‌റൈന്‍ പ്രതിഭ സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ പ്രതിഭ സാഹിത്യ ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണയോഗം

മനാമ: ബഹ്‌റൈന്‍ പ്രതിഭ സാഹിത്യ ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണയോഗം പ്രതിഭ ഹാളില്‍ ചേര്‍ന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനും കിളിമഞ്ചാരോ നോവല്‍ കര്‍ത്താവും മടപ്പള്ളി കോളേജ് മലയാള വിഭാഗം അധ്യാപകനുമായ രാജേന്ദ്രന്‍ എടത്തുംകരയുടെ നേതൃത്വത്തിലാണ് സാഹിത്യ ക്യാമ്പ് നടക്കുക.

ഡിസംബര്‍ 16 ,17, 18 തീയതികളില്‍ നടക്കുന്ന സാഹിത്യ ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണം പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്റെ അധ്യക്ഷതയില്‍ സാഹിത്യ വേദി കണ്‍വീനര്‍ ശ്രീജ ദാസ് സ്വാഗതം പറഞ്ഞു. സാഹിത്യവും മറ്റിതര കലകളും മനുഷ്യരെ സംസ്‌കാര ചിത്തരാക്കുന്നതില്‍ വഹിക്കുന്ന പങ്കിനെയും അതില്‍ സാഹിത്യ ക്യാമ്പ് നിര്‍വ്വഹിക്കുന്ന പ്രാധാന്യത്തെയും പ്രദീപ് പതേരി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രതിപാദിച്ചു.



സാഹിത്യ ക്യാമ്പിന്റെ വിജയത്തിനായി പ്രതിഭ രക്ഷാധികാരി സമിതി അംഗം ബിനു മണ്ണില്‍ കണ്‍വീനറായും ശ്രീജ ദാസ്, രാജേഷ്. എം.കെ. എന്നിവര്‍ ജോയന്റ് കണ്‍വീനര്‍മാരായ 101 അംഗ സംഘാടക സമിതി നിലവില്‍ വന്നു. കണ്‍വീനര്‍ ബിനു മണ്ണില്‍ സാഹിത്യ ക്യാമ്പിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ വിശദീകരിച്ചു. സുബൈര്‍ കണ്ണൂര്‍, ഷെറീഫ് കോഴിക്കോട്, ഡോ:കൃഷ്ണകുമാര്‍, സുധി പത്തന്‍വേലിക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രാജേഷ് കെ എം നന്ദി രേഖപ്പെടുത്തി.

Content Highlights: Bahrain Pratibha Sahitya Camp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented